നടിമാര്‍ക്ക് സ്വകാര്യ ജീവിതം പാടില്ലെന്ന നിലപാടാണ് മാധ്യമങ്ങള്‍ക്കുള്ളത്: അനുഷ്‌ക ശര്‍മ്മ; വിരാട് കോഹ്ലിയുമായുള്ള പ്രണയത്തെക്കുറിച്ചാണ് എല്ലാപേര്‍ക്കും അറിയാനുള്ളത്

നടിമാര്‍ക്ക് നേരിടെണ്ടിവരുന്ന ചോദ്യങ്ങള്‍ക്ക് കണക്കില്ല. ചേദ്യങ്ങളിലൂടെ അതിക്രമം നടത്തുകയാണ് പലപ്പോഴും മാധ്യമങ്ങള്‍ ചെയ്യാറുള്ളത്. ഇത്തരെ ചോദ്യം ചെയ്യലുകള്‍ക്കെതിരെ ബോളിവുഡ് താരം അനുഷ്‌ക രംഗത്തെത്തിയിരിക്കുകയാണ്. ഒരു നടിയായതിനാല്‍ ജീവിതത്തില്‍ സ്വകാര്യത പാടില്ലെന്ന നിലപാട് ശരിയല്ലെന്ന് അനുഷ്‌ക ശര്‍മ്മ പറഞ്ഞു. അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക തന്റെ നിലപാടുകളെക്കുറിച്ച് വ്യക്തമാക്കിയത്. നടിയായതിനാല്‍ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ തന്റെ സ്ത്രീത്വത്തെ അംഗീകരിക്കുന്നില്ലെന്നും താരം പറയുന്നു.

വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്. എവിടെ പോയാലും എല്ലാവര്‍ക്കും ചോദിക്കാനുള്ളത് വിരാട് കൊഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ചാണ്. ഒരു സ്ത്രീ ഒരു പുരുഷനെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതുമൊക്കെ ലോകത്തു നടക്കുന്ന കാര്യങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമുകനൊപ്പം ഡേറ്റിംഗിന് പോകും, ചുംബിക്കും, ചിലപ്പോള്‍ കിടക്കയും പങ്കിടും. ഇതൊക്കെ ഊതിപ്പെരുപ്പിച്ച് കാട്ടി സെന്‍സേഷനാക്കേണ്ട കാര്യമില്ല. എന്റെ വീടിനെ ഉറ്റുനോക്കുന്നവരോടെല്ലാം വെറുപ്പാണ്. രാത്രി ഉറങ്ങുമ്പോള്‍ മലര്‍ന്നാണോ, ചരിഞ്ഞാണോ കിടക്കാറുള്ളത്, ഏത് ഡ്രസാണ് ധരിക്കാറുള്ളത് എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്.

ഇതൊക്കെ ബാലിശമാണെന്ന് അറിഞ്ഞിട്ടും ചിലര്‍ വാശി പിടിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് പ്രതികരിക്കേണ്ടിവരുന്നത്. അഭിനയം എന്റെ തൊഴിലാണ്. ശ്രദ്ധ മുഴുവന്‍ അതിലാണ്. നടിയെന്ന നിലയിലുള്ള മര്യാദ മാത്രം തന്നാല്‍ മതി.

Top