പ്രഭാസ് അനുഷ്‌ക വിവാഹം നടക്കുമോ?

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. അമരേന്ദ്ര ബാഹുബലിയും ദേവസേനയും സിനിമയിലെ കഥാപാത്രങ്ങളായിരുന്നെങ്കിലും ജീവിത്തിലും ഇരുവരേയും ഒന്നിച്ചു കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. രണ്ടുപേരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അത്ര വേഗത്തിലാണ് പടര്‍ന്നുപിടിച്ചത്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു ചാറ്റ്‌ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയ്ക്കും ചോദിക്കാനുണ്ടായിരുന്നത്. ഒരു ആമുഖത്തോടെയാണ് അവതാരക ചോദ്യം അനുഷ്‌കയോട് പങ്കുവച്ചത്. ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയായിരുന്നു ആരാധികയ്ക്കുണ്ടായിരുന്നത്. തെല്ലൊരു അമ്പരപ്പോടെയാണ് അനുഷ്‌കയുടെ മറുപടി വന്നത്. എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്ന് കുറച്ച് പരിഹാസം കലര്‍ത്തിയാണ് അനുഷ്‌ക സംസാരിച്ചു തുടങ്ങിയത്. ‘ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും, ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം. പക്ഷെ അതു കഥാപാത്രങ്ങളാണ്. ആ രസതന്ത്രം നമുക്ക് സ്‌ക്രീനില്‍ തന്നെ വിട്ടുകൊടുക്കാം’ അനുഷ്‌ക പറഞ്ഞു. അനുഷ്‌ക നായികയായ ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ മുഖം മറച്ച് പ്രഭാസ് എത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അനുഷ്‌കയെ കാണാനാണ് എത്തിയത് എന്നായിരുന്നു ആരാധകരുടെ പക്ഷം. ബാഹുബലിയെ കൂടാതെ ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളിലും പ്രഭാസും അനുഷ്‌കയും ജോടികളായിട്ടുണ്ട്.

Top