നടി അനുശ്രീയ്ക്ക് കിട്ടിയ എട്ടിന്റെ പണി

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് അനുശ്രീയ്ക്ക് പണി കിട്ടിയത്. സീരിയല്‍ നടന്‍ റെയ്ജിന്‍ രാജനൊപ്പം ഒന്നും ഒന്നും മൂന്നിലെത്തിയ അനുശ്രീയും റെയ്ജിനും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്ത പ്രചരിച്ചതിന് ഒരിക്കലും സോഷ്യല്‍ മീഡിയയെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ആ പരിപാടി അവതരിപ്പിച്ചത് ഇരുവരെയും പ്രണയ ജോഡികളാക്കിയാണ്.

പരിപാടി യൂട്യൂബില്‍ വന്നതോടെ സംഭവം വൈറലായി. സോഷ്യല്‍ മീഡിയയിലും അനുശ്രീ റെയ്ജന്‍ വിവാഹം ആഘോഷമാക്കി. ഒടുവില്‍ അനുശ്രീ ലൈവ് വീഡിയോയില്‍ വന്നു. ചാനലുകാര്‍ പറഞ്ഞതിനുസരിച്ച്, വിവാഹം കഴിക്കാന്‍ പോകുന്നതായി അഭിനിയക്കുകയായിരുന്നു എന്നും, ആ പരിപാടിയില്‍ പറഞ്ഞതും സത്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നും അനുശ്രീ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയത്തില്‍ പ്രതികരണവുമായി റെയ്ജനും എത്തി. ആത്മസഖി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ റെയ്ജന്റെയും പൊന്നമ്പിളി എന്ന സീരിലിലൂടെ ശ്രദ്ധേയനായ രാഹുലിന്റെയും വലിയ ആരാധികയാണ് നടി അനുശ്രീ എന്ന തരത്തില്‍ പരിപാടി ചിത്രീകരിയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം രാഹുലിന് എത്താന്‍ കഴിയാതായപ്പോഴാണ് റെയ്ജനും അനുശ്രീയും പ്രണയത്തിലാണെന്ന തരത്തില്‍ പരിപാടി ചിത്രീകരിച്ചത്.എന്നാല്‍ കളി കാര്യമായി. ഇടയ്‌ക്കെപ്പോഴോ അവതാരകയായ റിമി ടോമി ഇതൊരു തമാശയാണെന്ന് പറഞ്ഞെങ്കിലും റെയ്ജനും അനുശ്രീയും സമ്മതിച്ചിരുന്നില്ല. പരിപാടി തീരുവോളം ഇരുവരും പ്രണയ ജോഡികളായി തന്നെയാണ് ഉണ്ടായിരുന്നത്. ഇത് പ്രേക്ഷകരെ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ ആക്കുകയും ചെയ്തിരുന്നു. അതോടെ കളി കാര്യമായി.

 

Top