തൃശ്ശൂര്‍: പെരിയ ഇരട്ടകൊലപാതകത്തില്‍ സാംസ്‌കാരിക നായകരും സാഹിത്യ ലോകവും നിശബ്ദരായിരുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരമായിരുന്നു വാഴപ്പിണ്ടി സമരം. സമരം കാര്യമായി ആരും ശ്രദ്ധിച്ചില്ലെങ്കിലും വിമര്‍ശനവുമായി മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എത്തിയതോടെ
സമരം ക്ലിക്കായി.
മുഖ്യമന്ത്രിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി വി ടി ബല്‍റാംമും മുഖ്യമന്ത്രിയുടെ പോസ്റ്റിനു താഴെയെത്തേിയതോടെ വാഴപ്പിണ്ടി സമരം ചര്‍ച്ചയായി. ഇതോടെ തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. വാഴപ്പിണ്ടി സമരത്തിന് പിന്നാലെ തന്നെ കുടി. പണിയെടുക്കാതെ പരമാവധി പബ്ലിസിറ്റികിട്ടാന്‍ ഇതിലും വലിയ വഴിയില്ലെന്ന് ജോണ്‍ഡാനിയേല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും മനസിലായി.
സമരം ആവര്‍ത്തിച്ച് മൈലേജ് വര്‍ദ്ധിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. കഴിഞ്ഞ വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസുകാര്‍ രണ്ടാംഘട്ട വാഴപ്പിണ്ടിസമരത്തിനിറങ്ങിയത്. മുഖ്യമന്ത്രിക്ക് തപാലില്‍ വാഴപ്പിണ്ടി അയയ്ക്കുന്നതായിരുന്നു സമരം. മാധ്യമങ്ങളെയെല്ലാം അറിയിച്ച് ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോഴാണ് സംഗതി പാളിയത്. ഇത്തരം സാധനങ്ങള്‍ അയയ്ക്കാന്‍ കഴിയില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു. മാധ്യമ പടയുമായി എത്തിയ ജോണ്‍ഡാനിയേലിന് സംഭവം പാളിയെന്ന് മനസിലായി. എന്നാ പിന്നെ സ്വകാര്യ കൊറിയല്‍ സര്‍വ്വിസ് വഴി അയക്കുമെന്നായി നേതാവ്.
എല്ലാവരും സ്വകാര്യ പാര്‍സര്‍ കമ്പനിയിലെത്തി അവിടെയും വാഴപ്പിണ്ടി സമരക്കാരെ ഓടിച്ചുവിട്ടു. പത്രത്തില്‍ പടം വാരാന്‍ വാഴപ്പിണ്ടിയുമായി ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇതോടെ വെട്ടിലായി. എന്നാലിനി റെയില്‍ മെയില്‍ വഴി അയച്ചിട്ട് തന്നെ എന്നായി നേതാവ് അവിടെയും വാഴിപ്പിണ്ടി സമരക്കാരെ അടുപ്പിച്ചില്ല. ഇതോടെ മാധ്യമങ്ങള്‍ക്കും മുന്നിലും കാഴ്ച്ചകാര്‍ക്കു മുന്നിലും നാണംകെട്ടു. ഇനിയിപ്പോള്‍ എവിടെ നിന്നെങ്കിലും അയച്ച് രസിറ്റ് കാണിക്കാമെന്നായി ജോണ്‍ഡാനിയേല്‍. അങ്ങിനെ ക്ലിക്കായ ഒരു സമരത്തെ വീണ്ടും പൊക്കി പിടിച്ച് അപഹാസ്യമാക്കിയതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നു.