കോണ്‍ഗ്രസും ആംആദ്മിയും രണ്ട് വഴിക്ക്; എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: ഡല്‍ഹിയില്‍ ത്രികോണ മത്സരം

ന്യൂഡല്‍ഹി: ആംആദ്മിയുമാടി സഖ്യം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഡല്‍ഹി സംസ്ഥാന ഘടകം തള്ളിയതോടെ ആപ്പും കോണ്‍ഗ്രസും രണ്ടും രണ്ടുവഴിക്ക് തന്നെ മത്സരിക്കും. ഡല്‍ഹിയിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ ആം ആദ്മി പ്രഖ്യാപിക്കുകയും ചെയ്തു.

ഡല്‍ഹി നേതാക്കള്‍ സഖ്യത്തിനെതിരെ പരസ്യനിലപാടുമായി എത്തിയതോടെയാണ് എഎപി സ്വന്തമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ഇതോടെ ത്രികോണ മല്‍സരത്തിലേക്കാണ് ഡല്‍ഹി നീങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഎപിയുമായി സഖ്യ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. എങ്കിലും സഖ്യമുണ്ടാക്കിയാല്‍ ഗുണം ചെയ്യുമെന്ന് കേന്ദ്രനേതാക്കള്‍ പിന്നീട് തീരുമാനത്തിലെത്തി. ഷീലാ ദീക്ഷിത്തുള്‍പ്പെടെയുള്ള നേതാക്കള്‍ മറിച്ചാണ് പക്ഷെ തിരുമാനമെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയില്‍. ആറ് മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരു മണ്ഡലത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഉടന്‍ പ്രഖ്യാപനമുണ്ടാകും. കിഴക്കന്‍ ഡല്‍ഹി അതിഷി, തെക്കന്‍ ഡല്‍ഹിയില്‍ രാഘവ് ചദ്ധ, ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത ഈസ്റ്റ് ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഗുഗന്‍ സിങ്, ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബ്രജേഷ് ഗോയല്‍ എന്നിവരാണ് എഎപിക്ക് വേണ്ടി മല്‍സരിക്കുക. വെസ്റ്റ് ഡല്‍ഹിയില്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും പരാജയപ്പെട്ടിരുന്നു. ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസും എഎപിയും ഒന്നിച്ചുനിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന നിരീക്ഷണങ്ങള്‍ വന്നിരുന്നു. തുടര്‍ന്നാണ് സഖ്യസാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്.

Top