പുതിയൊരു വെളിപ്പെടുത്തലുമായി വന്നരിക്കുകയാണ് അപര്‍ണ്ണ. അപര്‍ണ്ണയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടോ എന്നത് മലയാളി പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന കാര്യമാണ്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറി നടന്നിരുന്ന അപര്‍ണ്ണ ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപര്‍ണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ ഇത് ആരാണെന്നോ പേരെന്തെന്നോ അപര്‍ണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി. എന്തായാലും അപര്‍ണ്ണയുടെ ഈ ഉത്തരത്തില്‍ സന്തോഷത്തിലാണ് ആരാധകര്‍. ആ നടന്‍ ഏതെന്നും ആ നടനെ തന്നെ വിവാഹം കഴിക്കുമോ എന്നുമൊക്കെയുള്ള സംശയത്തിലാണ് ആരാധകര്‍.