തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ര്ടപതി എ.പി.ജെ. അബ്ദുള്‍ കലാമിന് ബിഎസ്എന്‍എല്‌ളിന്റെ ജപ്തി നോട്ടീസ്. റവന്യൂ റിക്കവറി മേളയില്‍ പണമടച്ച് ജപ്തി നടപടിയില്‍ നിന്ന് ഒഴിവാകാമെന്നും രാജ്ഭവനിലേക്ക് അയച്ച നോട്ടീസില്‍ പറയുന്നു. രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിക്കവെ കലാം 2724800 എന്ന ലാന്‍ഡ് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച വകയില്‍ 1029 രൂപ പിഴ അടയ്ക്കണമെന്നാണ് ആവശ്യം.
പലതവണ നോട്ടീസ് നല്‍കിയിട്ടും അടയ്ക്കാനാകാത്ത സാഹചര്യത്തില്‍ റവന്യൂ റിക്കവറി വകുപ്പിലെ 65-ാം വകുപ്പ് പ്രകാരം താങ്കളുടെ ജംഗമ സാധനങ്ങള്‍, ഭൂസ്വത്ത് എന്നിവ ജപ്തി ചെയ്ത് ഈടാക്കാന്‍ ആര്‍.ആര്‍. തഹസ്‌സില്‍ദാരെ ചുമതലപെ്പടുത്തുന്ന നടപടികള്‍ ആരംഭിച്ചുവെന്നും നോട്ടീസിലുണ്ട്. ഈ മാസം നടക്കുന്ന റവന്യൂ റിക്കവറി മേളയില്‍ പങ്കെടുത്ത് ബിഎസ്എന്‍എല്‍ നല്‍കുന്ന ഇളവുകള്‍ കിഴിച്ചുള്ള തുകയടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കാമെന്നും അക്കൗണ്ട്‌സ് ഓഫിസര്‍ ഒപ്പിട്ട നോട്ടീസില്‍ പറയുന്നു.
എന്നാല്‍ ഏതു ദിവസമാണ് കലാം താമസിച്ചതെന്ന് നോട്ടീസില്‍ പറയുന്നില്‌ള. രാഷ്ര്ടപതിയായിരിക്കുമ്പോഴും അതിനുശേഷവും കേരളത്തിലെത്തിയാല്‍ രാജ്ഭവനിലെ അനന്തപുരി സ്യൂട്ടിലായിരുന്നു കലാം തങ്ങിയിരുന്നത്. ഇത്തരത്തില്‍ രാഷ്ര്ടപതിയുടെ കാലാവധി കഴിഞ്ഞ ശേഷം വന്നപേ്പാളെടുത്ത പ്രത്യേക ഫോണ്‍ നമ്പറിലാണ് കുടിശ്ശികയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പണമടച്ചു നടപടികള്‍ നിന്ന് ഒഴിവാകാനാണ് രാജ്ഭവന്റെ തീരുമാനം.