സാങ്കേതിക തകരാറ് മൂലം തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു

കൊച്ചി: കൊച്ചി, ബ്രോഡ് വേയില്‍ സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ ബിസിനസ്സ് നത്തുന്ന സാന്ദ്ര തോമസ്സുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ സിനിമാ താരവും നിര്‍മ്മാണ കമ്പനി ഉടമയുമായ സാന്ദ്രാ തോമസ്സിന്റെ ചിത്രം തെറ്റായി ചേര്‍ത്തതില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഡി വൈ എഫ് ഐ നേതാക്കളുമായി ബന്ധപ്പെട്ട കേസ്സിലെ പരാതിക്കാരിയായ സാന്ദ്ര തോമസ്സിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക പിഴവ് മൂലം ന്യൂസ് ഡസ്‌കില്‍ നിന്നും തെറ്റായ ചിത്രം വാര്‍ത്തക്കൊപ്പം ചേര്‍ക്കുകയും അത് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കപ്പെടുകയും ചെയ്യുകയായിരുന്നു. ഒരു മണിക്കൂറിനകം തന്നെ ന്യൂസ് ഡസ്‌കിലെ സബ് എഡിറ്റര്‍ക്ക് പറ്റിയ പിഴവ് മനസ്സിലാക്കുകയും യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകിക്കുകയും ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയയിലെ സാങ്കേതിക പ്രശ്‌നം മൂലം തെറ്റായ ചിത്രം വീണ്ടും പ്രചരിക്കപ്പെടുകയാണുണ്ടായത്. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതിലൂടെ സാന്ദ്ര തോമസ്സിനും ബന്ധുക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും സ്ഥാപനത്തിനുമുണ്ടായ വിഷമത്തില്‍ ഞങ്ങള്‍ ഒരിക്കല്‍ക്കൂടി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

എന്ന്,
ന്യൂസ് എഡിറ്റര്‍,
ഡയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sandra

Top