ഓരോ ഐഫോണും വിറ്റുപോകുമ്പോള്‍ ആപ്പിളിന് എത്ര ലാഭം കിട്ടുമെന്ന് അറിയാമോ? കണക്കുകളനുസരിച്ച് ജൂലൈ-സെപ്റ്റംബറില്‍ ഒരു ഐഫോണ്‍ വില്‍ക്കുമ്പോള്‍ ശരാശരി 151 ഡോളറാണ് ആപ്പിളിന്റെ ലാഭം. അതായത്, 9,600 രൂപയിലേറെ. പ്രധാന എതിരാളിയായ സാംസങിനെക്കാള്‍ അഞ്ചിരട്ടിയിലധികമാണ് ആപ്പിളിന് ഓരോ ഡിവൈസും വിറ്റുപോകുമ്പോള്‍ ലഭിക്കുന്നത്. ആപ്പിളിനോട് മത്സരിച്ചുനില്‍ക്കുന്ന സാംസങിന് ഓരോ യൂണിറ്റ് വില്‍ക്കുമ്പോഴും ലാഭം ശരാശരി 1,900 രൂപ മാത്രമാണ്. ചൈനീസ് ബ്രാന്‍ഡുകളായ ഷവോമി അടക്കമുള്ളവയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ 14 മടങ്ങ് അധികമാണ് ആപ്പിളിന് ലഭിക്കുന്ന ശരാശരി ലാഭം. ഷവോമിയുടെ പ്രതി യൂണിറ്റ് ലാഭം വെറും രണ്ടു ഡോളറാണ്. അതായത്, 130 രൂപയില്‍ താഴെ. ഹാന്‍ഡ്‌സെറ്റ് വ്യവസായത്തിലെ മൊത്തം ലാഭത്തില്‍ ഏതാണ്ട് 60 ശതമാനവും ആപ്പിളിന് സ്വന്തമാണ്. 26 ശതമാനവുമായി സാംസങ് രണ്ടാമതും 4.9 ശതമാനവുമായി ഹുവായ് മൂന്നാമതുമാണ്. ഓപ്പോ, വിവോ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. റിപ്പോര്‍ട്ട് പ്രകാരം ഈ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായത് സാംസങ്ങിന്റെയും ചൈനീസ് ബ്രാന്റുകളുടെയും സാന്നിധ്യമാണെന്ന് പറയുന്നു. സാംസങ്ങിന്റെ നോട്ട് 8, എസ്8 ഫോണുകള്‍ വിപണിയില്‍ എത്തിയത് ഈ പാദത്തിലാണ്. എന്നാല്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇറക്കാത്ത പാദത്തിലാണ് ആപ്പിള്‍ തങ്ങളുടെ ലാഭവിഹിതം ഇത്രയും നേടിയത് എന്നത് ശ്രദ്ധേയമാണ്.
ഒരു ഐഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിളിന് കിട്ടുന്ന ലാഭം എത്ര രൂപ ആണെന്ന് അറിയാമോ?
Tags: apple i phone