താജ്മഹലും ചെങ്കോട്ടയും ഉൾപ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും 16മുതൽ തുറക്കും ;പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.താജ്മഹലും ചെങ്കോട്ടയും ഉൾപ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാനാണ് അനുമതി.ഇതിന്റെ പശ്ചാത്തലത്തിൽ   ജൂൺ 16 മുതൽ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും പ്രവേശനം.

Top