അർജന്റീനയുടെ പ്രതികാരം: കോപ്പയിൽ ചിലിയെ തകർത്ത് ചുണക്കുട്ടികൾ

സ്‌പോട്‌സ് ഡെസ്‌ക്

സാന്റാക്ലാര(യുഎസ്എ): കോപ്പ സെന്റിനറി മത്സരത്തിൽ മിന്നൽ വേഗമായിരുന്നു അർജന്റീനയുടെ നീക്കങ്ങൾക്ക്. കഴിഞ്ഞ കോപ്പയുടെ ഫൈനലിൽ വീണ കണ്ണീരിനു സെന്റിനറി ടൂർണമെന്റിലെ ആദ്യ മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തോടെ പ്രതികാരം.
മെസിയെ കരയ്ക്കിരുത്തി ഡിമരിയയുടെ നേതൃത്വത്തിൽ ഗോൾ വേട്ട ലക്ഷ്യവച്ചിറങ്ങിയ അർജന്റീനയുടെ നീലപ്പടയാളികൾ ഓരോ നിമിഷവും ചിലിയൻ കോട്ടലക്ഷ്യാക്കി കുതിക്കുകയായിരുന്നു. ആദ്യ നിമിഷം മുതൽ ആക്രമണത്തിന്റെ കുന്തമുനയായി മാറിയ ഡിമരിയയായിരുന്നു നീലപ്പടയാളുകളുടെ ആക്രമണത്തെ നയിച്ചത്. ചുവന്ന ചെകുത്താൻമാരായ ചില അർദുറോ വിദാലിന്റെ നേതൃത്വത്തിൽ പ്രത്യാക്രമണവുമായി കളം നിറയുകയും ചെയ്തു. എന്നാൽ, ബാഴ്‌സലോണയുടെ പ്രിയപ്പെട്ട ഗോളി, ക്ലോഡിയോ ബ്രാവ ചുവപ്പു കുപ്പായക്കാരുടെ ഗോൾവലയ്ക്കു മുന്നിലും, സെർജിയോ റാമോസ് അർജന്റീനയുടെ കൈക്കരുത്തിന്റെ കരുത്തുമായി വലയ്ക്കു മുന്നിലും നിരന്നതോടെ ആദ്യ പകുതി ഇരുടീമുകൾക്കും ഗോൾ രഹിതമായി അവസാനിച്ചു.
ആക്രമണത്തിൽ വിട്ടു വീഴ്ചയില്ലാതെ കുതിച്ച ഇരുടീമുകളുടെയും സമനിലക്കെട്ടു പൊട്ടിച്ചത് 51 -ാം മിനിറ്റി്ൽ ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ എയ്ഞ്ചൽ ഡി മരിയയായിരുന്നു. വലം കാലിൽ പന്ത് തൊട്ട്, ഇടതു പോസ്റ്റിനും ഗോളിക്കും ഇടയിലൂടെ ഡിമരിയയുടെ ഇടം കാലൻ ഷോട്ട് വലകുലുക്കിയപ്പോൾ ക്ലോഡിയോ ബ്രാവോ കളത്തിൽ വീണു കിടക്കുകയായിരുന്നു. എട്ടു മിനിറ്റുകൾക്കു ശേഷം, മിഡ് ഫീൽഡർ എവർ ബാൻഗിയ ഇതേ പൊസിഷനിലൂടെ തന്നെ തൊടുത്ത മിന്നൽ ഷോട്ട് വലയിൽ തറച്ചു. വിജയം ഉറപ്പിച്ചെങ്കിലും വീണ്ടും ആക്രമണം നടത്തിയ അർജന്റീന ക്ലോഡിയോ ബ്രാവോയെ പരീക്ഷിച്ചത് 16 തവണയാണ്.
കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 93 -ാം മിനിറ്റിൽ ജോസ് പെഡ്രോയുടെ ബൂട്ടിൽ നിന്നാണ് ചിലിയുടെ ആശ്വാസ ഗോൾ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top