ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്കു സമനിലക്കുരുക്ക്; ബ്രസീൽ ഗോളടിച്ചു ജയിച്ചു കയറി

സ്‌പോട്‌സ് ലേഖകൻ

ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാറൗണ്ട് മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ ബ്രസീൽ വൻ വിജയം നേടിയപ്പോൾ അർജന്റീനയ്ക്ക് സമനില. ബൊളീവിയയ്ക്ക് എതിരേ 50 ന് ബ്രസീൽ വിജയം നേടിയപ്പോൾ അർജന്റീനയെ പെറു 22 സമനിലയിൽ കുടുക്കി. കരുത്തരായ ടീമുകൾ ഏറ്റുമുട്ടുന്ന ലാറ്റിനമേരിക്കൻ മേഖലയിൽ തുടർച്ചയായി മൂന്നാമത്തെ മത്സരമാണ് ബ്രസീൽ ജയിച്ചു കയറിയത്. അർജന്റീനയാകട്ടെ തുടർച്ചയായി രണ്ടാം മത്സരത്തിലാണ് സമനില വഴങ്ങുന്നത്.
കളിച്ചും കളിപ്പിച്ചും ഗോൾനേടിയും നായകൻ നെയ്മർ വിജയത്തിന് ചുക്കാൻ പിടിച്ചപ്പോൾ തകർപ്പൻ വിജയമാണ് തേടി വന്നത്. കളിയുടെ പത്താം മിനിറ്റിൽ നെയ്മർ ഗോൾ നേടി തുടക്കമിട്ട മത്സരത്തിൽ ഫിലിപ്പ് കോട്ടീഞ്ഞോ (25), ഫിലിപ്പ് ലൂയിസ് (39), ഗബ്രിയേൽ ജീസസ് (43), റോബർട്ടോ ഫിർമിനോ (75) എന്നിവർ ഗോൾ നേടി. ലോകകപ്പിലും കോപ്പാ അമേരിക്കയിലും സമ്പൂർണ്ണമായി തകർന്ന് പോയതിന് പകരം മികച്ച ഒത്തിണക്കവും പരസ്പരധാരണയും ടീം കാഴ്ചവെച്ചു.
ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ അടിച്ച ബ്രസീൽ രണ്ടാം പകുതിയിൽ ഒരു ഗോളാണ് നേടിയത്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ അമ്പതാമത് ഹോം മാച്ച് കളിക്കുന്ന ബ്രസീലിനായി തന്റെ 300 ാം ഗോളും രാജ്യത്തിനായി 49 ാമത് ഗോളും നെയ്മർ കുറിച്ചു. ഇതോടെ പെലെ (95), റൊണാൾഡോ(67), സീക്കോ (66), റൊമാരിയോ (56) എന്നിവരാണ് നെയ്മർക്ക് മുന്നിലുള്ളത്. ഇതോടെ പട്ടികയിൽ ഉറുഗ്വോയ്ക്ക് പിന്നിൽ 18 പോയിന്റുമായി രണ്ടാമതുണ്ട്.
രണ്ടു തവണ മുന്നിലെത്തിയിട്ടും വിജയം നേടാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. റാമിറോ ഫ്യൂണസിലൂടെ മുന്നിലെത്തിയ അർജന്റീനയെ ഗുറേറോയുടെ ഗോളിൽ പിടിച്ചു കെട്ടിയ പെറു ഗോൺസാലോ ഹിഗ്വൻ വീണ്ടും അർജന്റീനയെ മുന്നിൽ കടത്തിയപ്പോൾ കുയേവയിലൂടെ വീണ്ടും ഒപ്പമെത്തിച്ചു. പെറുവിലെ ലിമയിൽ നടന്ന മത്സരത്തിൽ മെസ്സി കളിക്കാനിറങ്ങിയിരുന്നില്ല. വെനസ്വേലയ്‌ക്കെതിരേയുള്ള കഴിഞ്ഞ മത്സരത്തിലും അർജന്റീന ഇതേ സ്‌കോറിന് സമനില വഴങ്ങിയിരുന്നു.<

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top