ബ്യൂണസ് ഐറിസ്: അര്‍ദ്ധനഗ്നരായി സംമരം നടത്തുന്ന വിവിധ സ്ത്രീ വിമോചന സംഘടനകള്‍ ലോകത്തുണ്ട്. ഇവരുടെ സമരങ്ങള്‍ അധികാരികളെ പിടിച്ചു കുലുക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരമൊരു സമരത്തിന് അര്‍ജന്റീന സാക്ഷിയായി.
അര്‍ധനഗ്‌നയായി സണ്‍ബാത്ത് ചെയ്ത യുവതിയോട് ബീച്ച് വിട്ട് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് നടപടിയ്ക്കെതിരെ പ്രതിഷേധവുമായിട്ടാണ് അര്‍ജന്റീനയിലെ ഈ സ്ത്രീകള്‍ തുണി ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്.
സ്ത്രീകള്‍ക്കും അര്‍ധനഗ്‌നരായി സണ്‍ബാത്ത് ചെയ്യാന്‍ അവകാശം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ വര്‍ഷം ജനുവരിയിലാണ് അര്‍ധനഗ്‌നയായി ബീച്ചിലിരുന്ന യുവതിയോട് പൊലീസ് അവിടംവിട്ടു പോകാന്‍ ആവശ്യപ്പെട്ടത്. ‘അശ്ലീല പ്രദര്‍ശനം’ തടയാനുള്ള ദേശീയ ക്രമിനല്‍ കോഡ് അനുസരിച്ചാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. എന്നാല്‍ ടോപ്ലസ് ആവുന്നത് കുറ്റകൃത്യമല്ലെന്ന കോടതി റൂളിങ് നിലനില്‍ക്കെയാണ് പൊലീസ് ഇത്തരമൊരു വാദമുയര്‍ത്തുന്നത്.
അര്‍ധനഗ്‌നരായി സണ്‍ബാത്ത് ചെയ്യാന്‍ പുരുഷന്മാര്‍ക്കുള്ള അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു യുവതികളുടെ പ്രതിഷേധം. ‘നിങ്ങളെ ശല്യപ്പെടുത്തുന്ന ഞങ്ങളുടെ മുലകള്‍ വില്‍പ്പനയ്ക്കുവെച്ചതല്ല’ എന്ന് നഗ്‌നശരീരത്തില്‍ എഴുതുവെയ്ക്കുകയും ചെയ്തിരുന്നു. അര്‍ജന്റീനയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയിലെ സാമൂഹ്യ അസമത്വം തുറന്നുകാട്ടുന്നതാണ് ബീച്ചിലെ സംഭവമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
‘പലയിടങ്ങലിലും സ്ത്രീകള്‍ ലൈംഗിക അധിക്ഷേപം പരാതിപ്പെടുമ്പോള്‍ അവര്‍ ശ്രദ്ധിക്കില്ല. എന്നാല്‍ ഏതെങ്കിലും ഒരു പെണ്ണ് അവളുടെ സ്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അവര്‍ പൊലീസിനെ അയക്കും.’ 33കാരിയായ ഗ്രെയ്സ് പ്രൗണസ്റ്റി പിക്വ പറയുന്നു. അര്‍ധനഗ്‌ന ശരീരത്തില്‍ ‘മുലകള്‍ ഒരു കുറ്റമല്ല’ എന്ന് പെയിന്റ് ചെയ്തുകൊണ്ടാണ് ഗ്രെയ്സ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.