ഫോബ്‌സിന്റെ ‘ടോപ്പ് ഇന്‍ഡ്യന്‍ ലീഡേഴ്‌സ് ഇന്‍ മിഡില്‍ ഈസ്റ്റ് ‘ പട്ടികയിലേക്ക് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സി.ഇ.ഒയും ആയ സോഹന്‍ റോയി തിരഞ്ഞെടുക്കപ്പെട്ടു. സോഹന്‍ റോയിക്ക് ലഭിച്ച അംഗീകാരം ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് ആവേശം പകരുന്നതാണ്
ഇത് അറബ് ലോകത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പ്രവാസി മലയാളി കെട്ടിപ്പടുത്തവ്യവസായ ശൃംഖലകള്‍ക്കുള്ള ഒരു മികച്ച അംഗീകാരമായി കണക്കാക്കപ്പെടുന്നു.
നേവല്‍ ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ ലോകമെമ്പാടുമുള്ള നിരവധി പ്രോജക്ടുകളില്‍പങ്കാളിയായതിന്റെ പരിചയം കൈമുതലാക്കി 1998 – ലാണ് ശ്രീ സോഹന്‍ റോയി, ഏരീസ് ഗ്രൂപ്പിലെപ്രമുഖ കമ്പനിയായ ‘ഏരീസ് മറൈന് ‘ രൂപം നല്‍കുന്നത്. തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍
സമുദ്ര സംബന്ധം, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലായി 15 – ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 43 – ഓളം കമ്പനികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വ്യവസായ ശൃംഖലയായി
ഏരീസ് ഗ്രൂപ്പ് വളര്‍ന്നു.
വിശ്വപ്രസിദ്ധമായ ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിരവധിസിനിമകളുടേയും ഡോക്യുമെന്ററികളുടേയും രൂപകല്‍പന നിര്‍വ്വഹിച്ചതും ശ്രീ സോഹന്‍ റോയിആണ്. ഇതു കൂടാതെ സാമുദ്രികമേഖലയിലെ ആദ്യത്തെ ഗ്ലോബല്‍ ചാനല്‍ ആയ മറൈന്‍ ബിസ് ടി.വി,ആരോഗ്യ രംഗത്തെ ആദ്യ ലോകോത്തര ചാനല്‍ ആയ മെഡിബിസ് ടി.വി,
വിഷ്വല്‍മീഡിയയെ അടിസ്ഥാനപ്പെടുത്തിയ പഠന കേന്ദ്രമായ ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ,ഗിന്നസ് റിക്കോഡില്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ ആദ്യ സ്റ്റീല്‍ ബോട്ട് ‘പുന്നമടച്ചുണ്ടന്‍’, ആധുനിക
രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള ‘സേഫ് ബോട്ടെല്‍’ എന്ന ലക്ഷ്വറി ഹൗസ് ബോട്ട്,ലോകത്താകമാനം നിരവധി തൊഴില്‍ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്ന ‘ടൈം’ (To Improve My
Efficiency )
എന്ന സോഫ്റ്റ്‌വെയര്‍, ഇന്‍ഡ്യയിലെ ഏറ്റവും വലിയ 3ഉ മോഷന്‍ പിക്ചറും അനിമേഷന്‍സ്റ്റുഡിയോയും ആയ ‘ഏരീസ് എപ്പിക്ക’, സൗത്ത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോകളില്‍ ഒന്നായ
‘ഏരീസ് വിസ്മയാസ് മാക്‌സ് ‘, അത്യന്താധുനിക 4ഗ പ്രൊജക്ഷന്‍ സംവിധാനങ്ങളോടു കൂടിയ ‘ഏരീസ്പ്ലക്‌സ് ‘, ഇന്‍ഡ്യന്‍ സിനിമാ വ്യവസായ രംഗത്തെ ലോകോത്തര ശ്രേണിയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടു ടപ്പാക്കുന്ന ‘പ്രൊജക്ട് ഇന്‍ഡിവുഡ് ‘ മുതലായ നിരവധി സംരഭങ്ങളുടെ ശില്പികൂടിയാണ് അദ്ധേഹം. മികച്ച നേതൃത്വ പാടവവും ക്രിയാത്മക സമീപനവും കൊണ്ട് അനേകം പേരെ പ്രചോദിപ്പിച്ചവ്യക്തിത്വം ആണ് ശ്രീ സോഹന്‍ റോയ്. അദ്ദേഹം നവീന ആശയങ്ങളിലൂന്നിയ സംരഭങ്ങള്‍ ലോകത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു നേടികൊടുത്തിട്ടുണ്ട്.വിശ്വ വിഖ്യാതമായ ഫോബ്‌സ് മാഗസിന്റെ അറബ് ലോകത്തിനു വേണ്ടിയുള്ള പ്രത്യേക പതിപ്പാണ് ഫോബ്‌സ് മിഡില്‍ ഈസ്റ്റ്.