മുത്തേ…പൊന്നേ.. പിണങ്ങല്ലേ ….അരിസ്‌റ്റോ സുരേഷ് വിവാഹിതനാകുന്നു; ജീവിതം തെരുവിലായിരുന്നപ്പോള്‍ കല്ല്യാണം കഴിക്കാന്‍ കഴിഞ്ഞില്ല ഒടുവില്‍ സിനിമ തലവരമാറ്റി

തിരുവനന്തപുരം: ഒരൊറ്റ സിനമയിലുടെ മലയാളികളുടെ പ്രിയ നടനായി മാറിയ അരിസ്റ്റേ സുരേഷ് വിവാഹിതനാകുന്നു. ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും ജീവിക്കാന്‍ മറന്നുപോയ സുരേഷ് സിനിമയിലുടെ കിട്ടിയ താര പരിവേഷത്തില്‍ നാല്‍പ്പത്തേഴാം വയസില്‍ വിവാഹിതനാവുകയാണ്.

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേ…പൊന്നേ.. പിണങ്ങല്ലേ എന്ന അരിസ്റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പര്‍ ഹിറ്റായി. ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്റ്റോ സുരേഷിന്റെ ജീവിതവും മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ സിനിമാ സംവിധാനത്തിന്റെ തിരക്കിലാണ് അരിസ്റ്റോ സുരേഷ്. ചിത്രം തിയേറ്ററിലെത്തിയാല്‍ കല്ല്യാണം. തന്റ് വധുവിനെ കുറിച്ച് അരിസ്റ്റോ സുരേഷ് പറയുന്നത് ഇങ്ങനെ- വാട്സ് ആപ്പിലൂടെയാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. അവള്‍ എന്റെ പാട്ടുകളുടെ ആരാധികയും നല്ലൊരു വിമര്‍ശകയുമാണ്. എറണാകുളത്ത് ബഹുരാഷ്ട്ര ഫുഡ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍. ഞങ്ങള്‍ നേരില്‍ കണ്ടു. പിന്നെ വീട്ടുകാരും. ജൂണിലാണ് ആദ്യം കല്ല്യാണം നിശ്ചയിച്ചത്. അപ്പോള്‍ ഞാന്‍ സിനിമാ സംവിധാനത്തിന്റെ തിരക്കിലായിരിക്കും. അതിനാല്‍ കല്ല്യാണം ഡിസംബറിലേക്ക് മാറ്റി-സുരേഷ് പറയുന്നു. അതായത് സിനിമയിലെ ഗ്ലാമറിലൂടെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ അരിസ്റ്റോ സുരേഷ് നവ വരനായി കതിര്‍മണ്ഡപത്തിലെത്തും.

തമ്പാനൂര്‍ ബസ്സ്റ്റാന്റിനടുത്തുള്ള ഒരു സ്ഥലമാണ് അരിസ്റ്റോ ജംഗ്ഷന്‍. അവിടെ പണ്ടു തൊട്ടേ ഉണ്ടായിരുന്ന ഒരു ടൂറിസ്റ്റ് ഹോമാണ് അരിസ്റ്റോ. ആ ഹോട്ടലിന്റെ് പേരിലാണ് ഇന്ന് ആ സ്ഥലം അറിയുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരുപാട് സുരേഷുമാരുണ്ട്. അതില്‍ ഏതു സുരേഷാണെന്നു തിരിച്ചറിയാന്‍ വേണ്ടിയാണ് എന്നെ അരിസ്റ്റോ സുരേഷ് എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പൊള്‍ അതു പേരായി മാറി. അമ്മയും അഞ്ചു സഹോദരിമാരുമുണ്ട്. അവരെയെല്ലാം കല്യാണംകഴിപ്പിച്ചയച്ചു. ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതിന് ശേഷം ഒരുപാട് കല്യാണ ആലോചനകള്‍ വന്നു. ഇതിനിടെയാണ് വാട്സ് ആപ്പിലൂടെ വധു സുരേഷിനെ തേടിയെത്തിയത്.

കുറച്ചു കാലം മുമ്പ് വരെ ലോഡിങ് തൊഴിലാളിയായിരുന്നു സുരേഷ്. അന്ന് ചലച്ചിത്ര മേളയ്ക്കെത്തുന്ന സാധനങ്ങള്‍ സുരേഷും കൂട്ടരും ലോറിയില്‍ നിന്ന് ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ ചലിചിത്ര മേളയിലെ വിവിഐപി പ്രതിനിധിയും. ഇതാണ് ആക്ഷന്‍ ഹീറോ ബിജു അരിസ്റ്റോ സുരേഷ് എന്ന സാധാരണക്കാരിലുണ്ടാക്കിയ മാറ്റം. സിനിമയിലേക്കുള്ള വരവ് വളരെ അപ്രതീക്ഷിതമായിരുന്നു. തിരക്കഥയൊക്കെ കൊണ്ടു കുറേ ഞാന്‍ സിനിമയ്ക്കു വേണ്ടി നടന്നിട്ടുണ്ട്. പക്ഷെ നടനായിട്ടു മാറിയത് ഒരിക്കലും വിചാരിക്കാത്ത തരത്തിലായിരുന്നു. അതിനു കാരണക്കാരന്‍ ബോബി മോഹന്‍ സാറാണ്. അദ്ദേഹമാണ് എന്നെ ഏബ്രിഡ് ഷൈന്‍ സാറിന്റെ അടുത്തുകൊണ്ടു പോകുന്നത്. ശരിക്കും ഞാന്‍ പാട്ടു പാടാന്‍ വേണ്ടി പോയതാണ്, അവിടെ വച്ചു കണ്ടു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോ ഞാന്‍ സമ്മതിച്ചു.-അരിസ്റ്റോ സുരേഷ് തന്റെ ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ നടനായി. ഇപ്പോള്‍ താരവും

ചെറുപ്പം മുതല്‍ തന്നെ എഴുതുമായിരുന്നു. ജീവിതം വളരെ സംഘര്‍ഷതഭരിതമായതുകൊണ്ട് തെരുവിലായിരുന്നു കൂടുതല്‍ സമയവും. ഇതില്‍ നിന്നൊക്കെ ഒഴിവു കിട്ടുന്ന സമയം സന്തോഷകരമാക്കാനാണ് എഴുത്ത് തുടങ്ങുന്നത്. കുട്ടിക്കാലത്ത് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. പിന്നെ കൂട്ടുകാര്‍ക്ക് വേണ്ടി പ്രണയലേഖനങ്ങളും എഴുതികൊടുത്തിട്ടുണ്ട്. കവിതാമയമായ പ്രണയ ലേഖനങ്ങളെന്ന് അരിസ്റ്റോ സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെ കുട്ടിക്കാലത്ത് പ്രണയ ലേഖനമെഴുതിയ അരിസ്റ്റോ സുരേഷ് ഇപ്പോള്‍ വിവാഹ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റുകയാണ്.
തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്. കുട്ടിക്കാലം മുതല്‍ക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേല്‍ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സില്‍ മൂന്നുവട്ടമിരുന്നപ്പോള്‍ പഠനത്തോട് റ്റാറ്റാപറഞ്ഞു. എസ്.എം.വി സ്‌കൂളില്‍നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടര്‍ന്നു. ഇതിനോടകം അഞ്ഞൂറിലേറെ പാട്ടുകളെഴുതി താളമിട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ സുരേഷിന്റെ തലവര മാറ്റിയ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാട്ട്.

അച്ഛന്‍ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചുപോയ സുരേഷിനെ വളര്‍ത്തിയതും പഠിപ്പിച്ചതും രണ്ടാനച്ഛനായിരുന്നു. പഠനം മുടങ്ങിയതോടെ അമ്മയ്ക്കും അഞ്ചു പെങ്ങന്മാര്‍ക്കും വേണ്ടി സുരേഷ് ചുമട്ടുതൊഴിലാളിയായി. ഇന്ദിരാമ്മയുടെ ആറു മക്കളില്‍ അഞ്ചാമനാണ് സുരേഷ്. പിന്നീടിത്രയുംകാലം ജീവിച്ചതു മുഴുവന്‍ കുടുംബത്തിനുവേണ്ടി. അപ്പൊഴും സിനിമാമോഹം വിട്ടില്ല. ഇതാണ് ആക്ഷന്‍ ഹീറോ ബിജുവിലേക്ക് അരിസ്റ്റോ സുരേഷിനെ എത്തിച്ചത്.

Top