നടൻ അർജുനെതിരെ തെളിവില്ല, മിടൂ കേസിൽ നടന് പൊലീസിന്റെ ക്ലീൻ ചീറ്റ്

ബം​ഗളൂരു: മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്. മൂന്നു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ താരത്തിനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. 2018ലാണ് താരത്തിനെതിരെ ആരോപണവുമായി തെന്നിന്ത്യൻ സിനിമകളിൽ സജീവമായ ഒരു മലയാളി നടി രം​ഗത്തെത്തിയത്.

തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. 30 പേജ് വരുന്ന റിപ്പോർട്ടിൽ വിസ്മയ സിനിമയുടെ സംവിധായകൻ നിർമാതാവ് ഉൾപ്പടെ പത്ത് പേരുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘വിസ്മയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്‌സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് അർജുനെതിരെ നടി രം​ഗത്തെത്തിയത്. തുടർന്ന് കബൺപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Top