ചൈനയുമായുള്ള തർക്ക പരിഹാരം താൽക്കാലികം; പാക്-ചൈന ആക്രമണം നേരിടേണ്ടി വരുമെന്ന് കരസേന മേധാവി

പാകിസ്താനുമായും ചൈനയുമായും ഒരുമിച്ച് പോരാടേണ്ടി വരുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. ഡോക്‌ലാം വിഷയവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചുവെങ്കിലും ഇന്ത്യന്‍ സൈനികര്‍ക്ക് മുന്നറിയിപ്പുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയാണ് പ്രധാന എതിരാളി എന്നാണ് പാകിസ്താൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ നിഴൽ യുദ്ധത്തിനും പാകിസ്താൻ നേതൃത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോക്‌ലാം വിഷയത്തില്‍ ചൈന ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയതാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള അഭിപ്രായ വ്യത്യാസം മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. അതുകൊണ്ട് തന്നെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുമുള്ള ആക്രമത്തെ നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കണമെന്നും റാവത്ത് പറഞ്ഞു. ഇന്ത്യാ അതിര്‍ത്തിയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ കടന്ന് കയറികൊണ്ട് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈന എന്നും കരസേന മേദാവി ബിപിൻ റാവത്ത് പറഞ്ഞു.

Top