ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു : 10 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉറിയില്‍ നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച വരെയാണ് വധിച്ചത്. 15 അംഗ സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 18 സൈനികര്‍ മരിക്കാനിടയായ ഭീകരാക്രമണമുണ്ടായ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഇപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ഉറിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം 20 തവണ വെടിയുതിര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ ലോച്ചിപുരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു പാക്ക് വെടിവെയ്പ്പ്. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറ്റാക്കാരെ സഹായിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി. ഉറിയിലെ സൈനിക ക്യാമ്പിനു നേരെ 18 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് വീണ്ടും ഏറ്റമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ഉറി ആക്രമണത്തിനു രണ്ടു ദിവസം കഴിഞ്ഞ്‌ രണ്ടു നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ്‌ സൈന്യം പരാജയപ്പെടുത്തിയത്‌. ഇതേസമയം തന്നെ പാകിസ്ഥാൻ സേന വെടിനിർത്തൽ ലംഘിക്കുകയും ഇന്ത്യൻ സേനയ്ക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. വെടിനിർത്തൽ ലംഘനത്തിൽ ജീവാപായത്തെ കുറിച്ച്‌ റിപ്പോർട്ടില്ല.
പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗം ഇന്ന്‌ വിളിച്ചിട്ടുണ്ട്‌.
ഉറി ഭീകരാക്രമണത്തെ തുടർന്ന്‌ ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിൽ കടുത്ത നയതന്ത്ര യുദ്ധം നടന്നുവരുന്ന പശ്ചാത്തലത്തിലാണ്‌ പുതിയ സംഭവവികാസം. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ്‌ ഉറി ആക്രമണത്തിന്‌ പിന്നിലെന്ന്‌ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഉറി സൈനിക താവളത്തിൽ നിന്നും പാകിസ്ഥാൻ നിർമ്മിത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. രണ്ടര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട നാല്‌ ഭീകരരും വിദേശികളായിരുന്നു എന്നും ഇന്ത്യ അറിയിച്ചിരുന്നു. തെളിവുകൾ ഉണ്ടെന്ന്‌ ഇന്ത്യ പറഞ്ഞിട്ടും പാകിസ്ഥാൻ ഇത്‌ തള്ളിയിരിക്കുകയാണ്ജമ്മുകശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിങ്‌ ഇന്നലെയും അവലോകനം ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ദോവൽ, വിദേശകാര്യ സെക്രട്ടറി എസ്‌ ജയ്ശങ്കർ, ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, അർധസൈനിക വിഭാഗം പ്രതിനിധികൾ, ഇന്റലിജൻസ്‌ ഏജൻസി മേധാവികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. സർക്കാർ നയതന്ത്ര നീക്കത്തിനു ഊന്നൽ നൽകുന്നു എന്നതിന്റെ സൂചനയായി വിദേശകാര്യ സെക്രട്ടറിയുടെ സാന്നിധ്യത്തെ കാണുന്നു.
ഇതേസമയം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ഒരു പ്രസ്താവനയിൽ പറഞ്ഞത്‌, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർക്കെതിരെയുള്ള നടപടി എല്ലാ വിഷയങ്ങളും പരിശോധിച്ചശേഷമേ കൈക്കൊള്ളൂ എന്നാണ്‌.
അതേസമയം, ഉറി ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ ജമ്മുകശ്മീർ പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top