നിരപരാധിയെ അധിക്ഷേപിച്ചു സംസാരിച്ചു; വാര്‍ത്താ അവതാരകന്‍ അര്‍ണാബ് ഗോസ്വാമി അമ്പതിനായിരം രൂപ പിഴയടക്കണം

ന്യൂഡല്‍ഹി: വാര്‍ത്താ അവതാരകര്‍ പക്ഷം പിടിച്ച് സംസാരിക്കുമ്പോള്‍ അധിക്ഷേപിക്കുമ്പോഴും കുറ്റക്കാരല്ലത്തവര്‍ പലരും കോടതി വിചാരണയ്ക്കു മുമ്പേ മാധ്യമ വിചാരണയില്‍ ശിക്ഷിക്കപ്പെടുന്നു. തന്റെ ഏകപക്ഷിയമായ വാദം അലമുറയിട്ടും അടിച്ചേല്‍പ്പിക്കുന്നതില്‍ കുപ്രശസ്തനാണ് ടൈംസ് നൗവിലെ അര്‍ണാബ് ഗോസ്വാമി.

ജെഎന്‍ യു വിഷയത്തില്‍ ഗോസ്വമിയെടുത്ത നിലപാട് തെറ്റായിരുന്നെന്ന് തെളിഞ്ഞതോടെ അദ്ദേഹം മാധ്യമ ലോകത്ത് തന്നെ നാണം കെട്ടു ഇപ്പോഴിതാ വാര്‍ത്തയില്‍ നിഷ്പക്ഷത പാലിക്കാതെ ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ണാബിന് അമ്പതിനായിരം രൂപ പിഴ ചുമത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഷണല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റിയാണ് പിഴ ചുമത്തിയത്. വിവാദമായ ജസ്ലീന്‍ കൗര്‍ സംഭവത്തില്‍ അര്‍ണാബ് നയിച്ച ചര്‍ച്ചയില്‍ നിഷ്പക്ഷത പാലിച്ചില്ലെന്നാണ് പരാതി. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയായ ജസ്ലീന്‍ കൗറിനോട് സര്‍വജീത് കൗര്‍ എന്ന ചെറുപ്പക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടത്തിയ ചര്‍ച്ചയിലുടനീളം സര്‍വജീതിനെ ലൈംഗിക വൈകൃതം പ്രവര്‍ത്തിക്കുന്നയാള്‍ എന്ന അര്‍ത്ഥത്തില്‍ പെര്‍വേര്‍ട്ട് എന്ന് വിളിച്ചു പരിഹസിച്ചു. എന്നാല്‍ പിന്നീട് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍വജീത് തെറ്റുകാരനല്ലെന്ന് വ്യക്തമായിരുന്നു.

വിഷയം പഠിക്കാതെ സര്‍വജീതിനെ ഏകപക്ഷീയമായി കുറ്റക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് അര്‍ണാബ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അര്‍ണാബിന് പിഴ ചുമത്തിയത്. അടുത്തിടെ ജെ.എന്‍.യു വിഷയത്തിലും ചാനല്‍ ചര്‍ച്ചയില്‍ അര്‍ണാബ് ഗോസ്വാമി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

ഈ മാസം 22ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷമാപണം സംപ്രേഷണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തിടെ ജെഎന്‍യു വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും സമാനമായി വിധത്തില്‍ അര്‍ണാബ് ഗോസ്വാമി പെരുമാറിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ അര്‍ണാബ് വെമ്പല്‍ കൊണ്ടു എന്നതായിരുന്നു ആരോപണം. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിച്ച് സാമൂഹ്യ പ്രവര്‍ത്തക കവിത കൃഷ്ണനും രംഗത്തുണ്ടായിരുന്നു.

Top