അര്‍ണാബ് പോകുന്നത് പാകിസ്ഥാനിലേയ്‌ക്കോ..?പുതിയ ചാനലിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി

മുംബൈ: ടൈംസ് നൗ ചാനലില്‍ നിന്ന് എഡിറ്റര്‍ഇന്‍ചീഫും ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനുമായ അര്‍ണാബ് ഗോസ്വാമി രാജി വച്ച വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. അര്‍ണാബ് എവിടെ പോകുമെന്ന ചോദ്യാമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഇതിന് പ്രത്യേകിച്ചു മറുപടിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ട്രോളുകള്‍ക്ക് യാതൊരു കുറവുമില്ല. ഇതിനിടെ ഒരു സൂപ്പര്‍ട്രോളും ഉണ്ടായിരിക്കയാണ് മറ്റാരുമല്ല, വീരേന്ദ്ര സേവാഗാണ് അര്‍ണാബിനെ ട്രോളിയിരിക്കുന്നത്.

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്ന് രാജി വച്ചത് പാക്കിസ്ഥാനിലെ ഒരു ചാനലിലേക്ക് പോകാനാണെന്നാണ് വീരു ട്വീറ്റ് ചെയ്തിരിക്കുന്നത്. തീവ്രവാദികളെ ലൈവായി കൊല്ലാനാണത്രെ അര്‍ണാബ് അവിടെ പോകുന്നത്. അര്‍ണാബ് ഗോസ്വാമി പാക്കിസ്ഥാനി ചാനലില്‍ ഡിബേറ്റ് നടത്തുന്ന ചിത്രവും വീരു പോസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ചിത്രം ഉപയോഗിച്ചാണ് വീരുവിന്റെ ട്വീറ്റ്. വീരുവിന്റെ ട്വീറ്റിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനലില്‍ നിന്നും രാജിവച്ച് അര്‍ണാബ് അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്ക് അറിയേണ്ടത്. സുപ്രിംകോടതി ജഡ്ജിയോ അതോ പട്ടാളമേധാവിയോ ആകാമെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു. ഭാവി എന്തെന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. അര്‍ണാബ് പോയാല്‍ ടൈംസ് നൗ ഇല്ലെന്ന് കരുതുന്നവരും ഏറെയാണ്.

കേന്ദ്ര സര്‍ക്കാറിനോട് ആഭിമുഖ്യമുള്ള പുതിയ ചാനല്‍ ആരംഭിക്കാനാണ് അര്‍ണാബ് ഗോസ്വാമിയുടെ നീക്കമെന്നും കിംവദന്തികള്‍ ഉണ്ട്. ടൈംസ് നൗവിലെ ചര്‍ച്ചകല്‍ അര്‍ണാബ് മുന്‍വിധിയോടേയും പക്ഷപാതകരവുമായാണ് പെരുമാറാറുള്ളതെന്ന് ആക്ഷേപം കാരണമാണ് അദ്ദേഹത്തെ പരിഹസിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ന്യൂസ് അവര്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള അവതരണം തന്നെയാണ് ഏറ്റവും റേറ്റിങ് ഉള്ള പ്രൈം ടൈം പരിപാടിയായി ന്യൂസ് അവര്‍ ഡിബേറ്റ് മാറിയത്.
പ്രത്യേകമായി വിളിച്ച ചാനല്‍ ജീവനക്കാരുടെ യോഗത്തിലാണ് അര്‍ണാബ് തന്റെ രാജി പ്രഖ്യാപിച്ചത്. മുംബൈയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയാണ് അര്‍ണാബ് ഗോസ്വാമി യോഗത്തില്‍ പങ്കെടുത്തത്. സ്വന്തം ഉടമസ്ഥതയില്‍ പുതിയൊരു സംരംഭം ആരംഭിക്കാനാണ് താന്‍ രാജി വെക്കുന്നത് എന്ന് അര്‍ണാബ് യോഗത്തില്‍ പറഞ്ഞതായാണ് വിവരം.

Top