ടേപ്പ് മോഷണം ടൈംസ് നൗവിന്റെ പരാതിയില്‍ അര്‍ണാബ് ഗോ സ്വാമിയ്ക്ക് ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ടിവി നൗ നല്‍കിയ പരാതിയില്‍ റിപ്പബ്ലിക് ടി.വി.ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കരാര്‍ ലംഘനത്തിനും ടൈസ് നൗവിന്റെ ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്തതിനും ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നെറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡിന്റെ പരാതിയിലാണ് നോട്ടീസ്. അര്‍ണബിനും മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരെ മോഷണം, വിശ്വാസ വഞ്ചന, ബൗദ്ധിക സ്വത്ത് ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പരാതി.

അര്‍ണബിന്റെ ചാനല്‍ എക്സക്ലൂസീവെന്ന് പറഞ്ഞ് പുറത്തുവിട്ട ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്ന് മോഷ്ടിച്ചതാണ് എന്നാണ് പരാതി. സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ലാലുപ്രസാദ് യാദവ് ജയില്‍ പുള്ളിയുമായി സംസാരിക്കുന്നതിന്റെയും ടേപ്പുകള്‍ റിപ്പബ്ലിക് ടിവി അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഈ ടേപ്പുകള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചതെന്നാണ് ആരോപണം. അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ മുന്‍ എഡിറ്ററും പ്രേമ ശ്രീദേവി ടൈംസ് നൗ മുന്‍ റിപ്പോര്‍ട്ടറുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം ആറിനും എട്ടിനുമാണ് റിപബ്ലിക് ടിവി വിവിധ സമയങ്ങളിലായി രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കുന്ന ടേപ്പ് ആണ് ചാനല്‍ പുറത്തുവിട്ടത്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ജയിലിലുള്ള മുന്‍ എംപി ഷഹാബുദ്ദീനുമായി സംസാരിക്കുന്ന ടേപ്പായിരുന്നു മറ്റൊന്ന്.

Top