സ്വന്തം ലേഖകൻ
ആർപ്പൂക്കര: പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. ചില വാർഡുകളിൽ കേസ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ശക്തമായ ഇടപെടൽ.
കേസുകൾ കൂടുതലുള്ള ചീപ്പുങ്കൽ ഭാഗം ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും കർശന നിരീക്ഷണത്തിലാണ്.ഇതിന്റെ ഭാഗമായി ചീപ്പുങ്കലിൽ രണ്ടു തവണ ആന്റിജൻ ടെസ്റ്റും, മണിയാപറമ്പ് എസ്.എൻ.ഡി.പി സ്കൂളിൽ വച്ച് ഇന്നലെ ഒരു ആൻറിജൻ ടെസ്റ്റ് കൂടി നടത്തി.
കൂടാതെ പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിക്കൂടാൻ ഇടയാക്കുന്ന മെഡിക്കൽ കോളേജ്, പനമ്പാലം, കരിപ്പൂത്തട്ട്, മണിയാപറമ്പ്, വില്ലൂന്നി തുടങ്ങിയ പ്രദേശങ്ങളിലെ കടകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കി.
വരും ദിവസങ്ങളിലും പ്രവർത്തനം തുടരും.കൂടാതെ ഓണത്തോടനുബന്ധിച്ച് ആളുകൾ കൂട്ടം കൂടാൻ ഇടയാകുന്ന സാഹചര്യം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും, പോലീസിന്റെയും സംയുക്ത പരിശോധനകൾ ശക്തമാക്കും.
പ്രവർത്തനങ്ങൾക്ക് ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ജോസഫ്, വൈസ് പ്രസിഡന്റ് റോസ്‌ലിൻ ടോമിച്ചൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീനാരാജേന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മോഹനൻ .സി. ചതുരച്ചിറ,
വാർഡ് മെമ്പർ പി.കെ ഷാജി,മെഡിക്കൽ ഓഫീസർ ഡോ.റോസ്ലിൻ ജോസഫ്, ഗാന്ധിനഗർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ഗോപകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി