സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ഇവിടങ്ങളിൽ പ്രളയഭീതി. ഈ പ്രളയ ഭീതി ഒഴിവാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഡോക്‌സി കോർണ്ണറുകൾ ആരംഭിച്ചു. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ആർപ്പൂക്കരയിൽ കരിപ്പൂത്തട്ട് ജംഗ്ഷനിൽ സ്ഥാപിച്ച ഡോക്സി കോർണർ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
കനത്ത പ്രളയത്തിൽ പ്രദേശത്തെ പല സ്ഥലങ്ങളിലും വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ പല വാർഡിലേയും വീടുകളിൽ ആളുകൾ വൃത്തിയാക്കുന്നതിനായി എത്തിത്തുടങ്ങയിട്ടുണ്ട്. കൂടാതെ കൃഷിയിടങ്ങൾ പൂർവ സ്ഥിതിയിൽ ആക്കുന്നതിനും, മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് എലിപ്പനി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത് മുന്നിൽ കണ്ടാണ് ആർപ്പൂക്കരയിലെ ആരോഗ്യ സംവിധാനം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന മുഴുവൻ ജനങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്ന് നൽകും.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവർ, കുട്ടികൾ, ഇവർ ഒഴിച്ചുള്ളവർ മരുന്ന് കഴിക്കണം. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബീന രാജേന്ദ്രൻ, വാർഡ് മെമ്പർ പി കെ ഷാജി, മെഡിക്കൽ ഓഫീസർ ഡോക്ടർ റോസിലിൻ ജോസഫ്, ഡോക്ടർ മെർലിൻ സെബാസ്റ്റ്യൻ, ഡോക്ടർ അമ്പിളി ടോം,
ഹെൽത്ത് സൂപ്പർവൈസർ അനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി ജോസഫ്, ദീപക് റ്റോംസ്, പാർവതി എം. എസ്, ഗീതു വിജപ്പൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്മാരായ സിമി, ഗീത, സാലി കൂടാതെ ആശാ പ്രവർത്തകരും നേതൃത്വം നൽകി.