
കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ വിളിപ്പിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് ബിഷപ്പിന്റെ മൂന്ന് അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന ഓഫീസിലെത്തി. തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയില്‍ രണ്ടാംദിവസും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുണ്ടന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത്. അറസ്റ്റ് ഉടനുണ്ടാവുമെന്ന സൂചനയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണസംഘത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ഡിജിപി പറഞ്ഞു. ഇന്ന് രാവലെ 11 മണിക്ക് ചോദ്യം ചെയ്യല്‍ മുറിയിലേയ്ക്ക് പ്രവേശിച്ച ബിഷപ്പിനെ കോട്ടയം എസ് പി ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷും അടങ്ങുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.