ആരുഷി വധക്കേസില്‍ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി. ആരുഷി തൽവാറിന്റെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും കുറ്റക്കാരല്ലെന്നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ കോടതി വെറുതെവിട്ടത്. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്കിയ അപ്പീലിലായിരുന്നു വിധി. 2008 മേയ് 16 നാണു നോയിഡയിലെ ജല്‍വായു വിഹാറില്‍ 14 വയസുകാരിയായ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റായിരുന്നു മരണം. പ്രതിയെന്നു സംശയിച്ച ഹേംരാജിനെ പിന്നീടു വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-നാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
ആരുഷി വധക്കേസ്; മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി
Tags: arushi murder case