മോദിയല്ല രാജ്യം, ആര്‍.എസ്.എസ് അല്ല പാര്‍ലമെന്റ്, മനുസ്മൃതി ഭരണഘടനയുമല്ല: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും മോദിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രവാള്‍. മോദിയല്ല രാജ്യമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആര്‍.എസ്.എസ് അല്ല പാര്‍ലമെന്റെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കിതേ പറയാനുള്ളൂ, മോദിയല്ല രാജ്യം, ആര്‍.എസ്.എസ് അല്ല പാര്‍ലമെന്റ്, മനുസ്മൃതിയല്ല ഭരണഘടന’ അംബ്ദേകര്‍ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ഥികളോട് അംബേദ്കറെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതാണ്. അതിനു കാരണക്കാരായ രണ്ടു മന്ത്രിമാര്‍ക്കെതിരെയും നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്കറുടെ ചിത്രം അലങ്കരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്ന ഒന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ വിദ്യാര്‍ഥികള്‍ക്കിടയില്‍ അംബേദ്കറെക്കുറിച്ചു പറഞ്ഞതിനാണ് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായത്. ഭരണഘടനാ സ്ഥാപനങ്ങള്‍ കൈവശംവെച്ചിരിക്കുന്നവര്‍ എന്തുകൊണ്ട് ഇതിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കില്ല? ഭരണഘടനയെ പരിഹസിക്കുന്നവരാണ് അംബ്ദേകറെ ആദരിക്കുന്നതായി നടിക്കുകയും അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുകയും ഛായാചിത്രം അലങ്കരിക്കുകയും ചെയ്തത്. അവര്‍ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top