ഡല്‍ഹി തെരഞ്ഞെടുപ് പരാജയം ആംആദ്മിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിയിലേയ്ക്ക്; അടിയന്തിര യോഗം വിളിക്കാന്‍ കെജ്‌രിവാള്‍

ഡല്‍ഹി : തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ആംആദ്മി പാര്‍ട്ടിയില്‍ കലാപം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നതോടെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പ്രമുഖ നേതാക്കള്‍ രാജിവെയ്ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ക്കുന്നത്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബഹുദൂരം പിന്നിലായിരുന്നു ആപിന്റെ സ്ഥാനം. രണ്ട് വര്‍ഷം മുമ്പ് എതിരാളികളെ നിഷ്പ്രഭമാക്കി 70ല്‍ 67 സീറ്റുമായി അധികാരത്തിലെത്തി ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാളും സംഘവും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ കടുത്ത ആക്ഷേപം ഉയര്‍ത്തിയിട്ടും ജനങ്ങള്‍ ഒപ്പം നില്‍ക്കാത്തത് ആംആദ്മിയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ പാര്‍ട്ടിയുടെ തലവനായ ദിലീപ് പാണ്ഡ്യേ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് അധ്യക്ഷനായ സഞ്ജയ് സിങും രാജിവെച്ചൊഴിഞ്ഞത് ആപിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേതാക്കള്‍ തന്നെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുന്നതും അരവിന്ദ് കെജ്‌രിവാളിനേയും മനീഷ് സിസോദിയയേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പഞ്ചാബിലെ ആംആദ്മിയുടെ മുഖമായ എംഎല്‍എ ഭഗവന്ത് മന്നും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്ന് കടുത്ത ഭാഷയില്‍ അദ്ദേഹം പറഞ്ഞത്. വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ബിജെപിയുടെ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ ആംആദ്മി നേതാക്കള്‍ക്ക് അത് ദഹിക്കുന്നില്ല. വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി പറയുന്നതിന് പകരം പഞ്ചാബില്‍ എന്തുകൊണ്ടാണ് ഇത്രയും വലിയ തിരിച്ചടിയുണ്ടായതെന്ന് സ്വയം പരിശോധിക്കണം. പഞ്ചാബിലെ മറ്റൊരു ആപ് നേതാവ് സിങ് ഗൂഗിയും മന്നിന്റെ വിമര്‍ശനത്തെ പിന്താങ്ങി.

Top