കെട്ടിപ്പിടിക്കലും ഉമ്മ വയ്ക്കലും; റിയാലിറ്റി ഷോയിലെ പെണ്‍കുട്ടികളെ മോശമായി കാണിക്കുന്നു; ആര്യയ്ക്കും സംഗീതയ്ക്കുമെതിരെ പരാതി

ചെന്നൈ: ആര്യയ്ക്ക് വധുവിനെ കണ്ടെത്താന്‍ തമിഴ് ചാനലായ കളേഴ്‌സ് ടിവി ഒരുക്കുന്ന ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന ഷോയ്‌ക്കെതിരെ പരാതികള്‍ ഉയരുന്നു. നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനിടക്കാണ് ആര്യയുടെ പെണ്‍കുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുതിയ പരാതി എത്തിയത്. ആര്യക്കും പരിപാടിയുടെ അവതാരകയായ നടി സംഗീതയ്ക്കും എതിരെ കേസെടുക്കണമെന്നും ഷോ നിരോധിക്കണമെന്നുമാണ് പരാതി ഉയരുന്നത്. സ്ത്രീകള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഷോകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പരാതിയില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ താരം തന്റെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. ഭാവി വധു സിനിമ ലോകത്ത് നിന്നു വേണമെന്ന് യാതൊരുവിധ നിര്‍ബന്ധവുമില്ല. തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രം മതി. വേറെ ആരായാലും തനിക്ക് പ്രശ്‌നമില്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. ആദ്യം താരത്തിന്റെ ലൈവ് ആരും കാര്യമായി എടുത്തിരുന്നില്ല. പറ്റിക്കാന്‍ ചെയ്യുന്നതാണോ എന്നു വരെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നിട് ആര്യ തന്റെ ഫോണ്‍ നമ്പര്‍ നല്‍കി. തന്നെ ഇഷ്ടപ്പെടുന്നവര്‍ വിളിക്കു. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുന്നുവെന്നും വീഡിയോയില്‍ പറഞ്ഞു. കൂടാതെ താന്‍ ചെയ്യുന്നത് കുട്ടിക്കളിയല്ലെന്നും താരം തന്നെ വ്യക്തമാക്കുകയും ചെയ്തു. ആര്യക്ക് വിവാഹാഭ്യര്‍ഥനയുമായി ഇതുവരെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ എഴായിരത്തിലധികം വിവാഹ അപേക്ഷകളും. ലഭിച്ച ഏഴായിരം അപേക്ഷകളില്‍ നിന്ന് താരം 16 പെണ്‍ക്കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതില്‍ നിന്ന് അനിയോജ്യമായ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുമെന്നും ആര്യ പറഞ്ഞു. പിന്നീടാണ് വിവാഹം റിയാലിറ്റി ഷോ ആയതും അതില്‍ പതിനാറ് പേരെ തിരഞ്ഞെടുത്തതും. പരിപാടിയുടെ ഭാഗമായി മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യക്കെതിരെ അവിടുത്തെ വനിതാസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രവേശിക്കാനാകാതെ ആര്യയും സംഘവും ചെന്നൈയിലേക്ക് മടങ്ങി.

https://youtu.be/AoCg8t79Oas

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top