മുംബൈ: ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഷാരൂഖാന്റെ പുത്രൻ ആര്യൻഖാനുമായി വാട്‌സ്അപ്പ് ചാറ്റ് നടത്തിയ നടി അനന്യഖാനെ ദേശീയ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അനന്യയ്ക്ക് ദേശീയ അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
ഇന്നു തന്നെ അനന്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഒക്ടോബർ 18 നാണ് ഷാരൂഖാന്റെ പുത്രൻ ആര്യൻ ഖാൻ അടക്കം 20 പേരെ മുംബൈയിലെ കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നതിനിടെ മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തത്. ഇതിനിടെ ആര്യൻഖാനെ കേസിൽ നിന്നും രക്ഷപെടുത്താൻ 50 ലക്ഷം രൂപ കൈക്കൂലി പണം നൽകിയെന്ന ആരോപണവും പുറത്തു വന്നിരുന്നു.
എന്നാൽ, ഈ കേസിൽ ഇതുവരെയും കൃത്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കോഴആരോപണം നിഷേധിച്ച് ഇതിനിടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ ഇതിനിടെ രംഗത്ത് എത്തുകയും ചെയ്തു.