ഖൊരഖ്പൂരിൽ ആസാദും യോഗിയും നേർക്ക് നേർ ; ഇത്തവണ യോഗി ശരിക്കും വിയർക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന് എതിരെ മത്സരിക്കാന്‍ ഒരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരിക്കുന്നത്.

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. അന്ന് മായാവതിയെ ചന്ദ്രശേഖര്‍ ആസാദ് പിന്തുണച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ആസാദ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുന്നത്.

ഗൊരഖ്പൂരിൽ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചപ്പോൾ ആ സാധ്യത അവസാനിച്ചു.

പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോൺഗ്രസും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാർഥികളെ നിർത്തുമോ അതോ ചന്ദ്രശേഖർ ആസാദിനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് ആസാദിനെ പിന്തുണക്കാനാണ് സാധ്യത.

 

Top