മുംബൈ: ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ വിധി നിര്‍ണ്ണയിക്കുന്ന അന്തിമ മത്സരത്തില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനും ക്യാപ്റ്റണ്‍ ഡിവില്ലേഴ്‌സിനും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രശംസ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നെറ്റ് സെഷനില്‍ പങ്കെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ഡീ കോക്ക്, ഡു പ്ലെസ്സി, ഡീവില്ലേഴ്‌സ് എന്നിവര്‍ക്കാണ്, സച്ചിന്‍ പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ കൂടുതല്‍ മികച്ച പ്രകടനം ഡീവില്ലേഴ്‌സിന്റേതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ കളിക്കുന്ന സമയത്തും ഡീവില്ലേഴ്‌സ് ഒരുപടി മുന്നില്‍ നിന്നിരുന്നു. ഇപ്പോള്‍ ഡീവില്ലേഴ്‌സ് അദ്ദേഹത്തിന്റെ കരിയറിലെ നല്ല നാളുകളിലാണെന്നും അദ്ദേഹത്തിന്റെ ഫോം അവിശ്വസനീയമാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.