മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റ്. മഹാനായ ശ്രി അര്‍ണബ് ഗോസ്വാമിക് ഒരു ചുവന്ന റോസാ പുഷ്പം സമര്‍പ്പിക്കുന്നതായി ആഷിഖ് പോസ്റ്റില്‍ പറയുന്നു. ‘ ഹോളിവുഡ് ആക്ഷന്‍ സിനിമകളുടെ ബാക്ക്‌ഗ്രൌണ്ട് സ്‌കോറുപോലും തോറ്റുപോകുന്ന രീതിയില്‍ വാര്‍ത്തകള്‍ക്ക് നാടകീയ മ്യൂസിക്, സ്‌ക്രീന്‍ കത്തിപ്പിടിക്കുന്ന, ബോംബ് സ്‌ഫോടനങ്ങള്‍ പോലെയുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്. ആരെയും ഒന്നും പറയാന്‍ സമ്മതിക്കാതെ അവരെ നിഷ്‌കരുണം അടിച്ചിരുത്തുക, രാജ്യത്തോട് നമുക്കുള്ള സ്‌നേഹവും ആദരവും അളന്നുകുറിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുക. ‘
‘ രാജ്യത്തിന് വേണ്ടി പൊരുതിമരിച്ച പട്ടാളക്കാരോട് ‘അവര്‍’ കുറച്ചുപേര്‍ക്ക് മാത്രമേ നന്ദിയുള്ളൂ എന്ന് വരുത്തുക. നിരപരാധിയും പാവപെട്ടവനും പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ ഒരു പാവം ഇന്ത്യകാരനെ രാജ്യദ്രോഹി ആക്കുക. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിച്ച് രാജ്യം നശിപ്പിക്കുക. ‘ അര്‍ണബ് ഒരു റോസാ പുഷ്പം സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞാണ് ആഷിഖ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.