ഡേറ്റിങ് സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നവര്‍ മാനക്കേടില്‍; പല കുടുംബങ്ങളിലും അടിതുടങ്ങി; ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവും ഭര്‍ത്താക്കാന്‍മാരെ കയ്യൊഴിഞ്ഞ് ഭാര്യമാരും

ലൈംഗീക പങ്കാളികളെ തേടിപോയവരാരും ഇങ്ങനെയൊരു ചതി ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. തങ്ങളുടെ പേരും വിവരങ്ങളും ലോകം മുഴുവനും പാട്ടായതോടെ ഭാര്യയുടെയും മക്കളുടെയും മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് പലര്‍ക്കും. ഇടിവെട്ട് ഏറ്റവന് പാമ്പ് കടിച്ചപോലെ ചിലരുടെ ദാമ്പത്യ ജീവിതം തന്നെ കല്ലുകടിയായിരിക്കുകയാണ്. ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റായ ആഷ്‌ലി മാഡിസണിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പുറത്ത് വിട്ടതോടെയാണ് ഈ പൊല്ലാപ്പുകള്‍ തുടങ്ങിയത്. മൂന്ന് കോടി പേരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ആഷ്‌ലിയുടെ ആരാധകര്‍ക്ക് മുഴുവന്‍ ഉറക്കമില്ലാത്ത രാത്രികളാണ് കാത്തിരിക്കുന്നത്.

ഇതുവരെ മൂന്ന് ബാച്ചുകളിലായാണ് ഹാക്കര്‍മാര്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഇനിയുമൊട്ടേറെ രഹസ്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അവര്‍ പറയുന്നു. വര്‍ഷങ്ങളായി നടത്തുന്ന ഹാക്കിങ് പരിപാടിയാണിതെന്നും ഒട്ടേറെ നഗ്‌ന ചിത്രങ്ങളും അംഗങ്ങള്‍ തമ്മിലുള്ള സെക്‌സ് ചാറ്റുകളും കസ്റ്റഡിയിലുണ്ടെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. വരുംദിനങ്ങളില്‍ അതും പുറത്തുവിടുമെന്നാണ് ഭീഷണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഷ്‌ലി മാഡിസണിനെ വഞ്ചകരുടെ വെബ്‌സൈറ്റ് എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. പങ്കാളിയെ ചതിച്ചവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കണമെന്നും അവര്‍ പറയുന്നു. ഉപയോക്താക്കളെ ആരെയും ഈ പട്ടികയുടെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യില്ലെന്നും അവര്‍ ഉറപ്പുതരുന്നുണ്ട്.

ആഷ്‌ലി മാഡിസണ്‍ പട്ടിക പുറത്തായതോടെ, അംഗങ്ങളില്‍പ്പലരും അവരുടെ ന്യായീകരണങ്ങളുമായി രംഗത്തുവന്നുതുടങ്ങിയിട്ടുണ്ട്. ഹൈസ്‌കൂള്‍കാലം മുതല്‍ക്കെ കാമുകിയായിരുന്ന ഭാര്യയെ വഞ്ചിഞ്ച് വെബ്‌സൈറ്റിലൂടെ പങ്കാളിയെത്തേടിയ ബ്രിട്ടീഷുകാരനായ ഒരാള്‍, തന്റെ ഭാവനയിലുണ്ടായിരുന്ന ഭാര്യയാകാന്‍ സാധിക്കാത്തതുകൊണ്ടാണ് കാമുകിയെ വഞ്ചിച്ചതെന്ന് വിശദീകരിച്ചു. വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട മൂന്ന് സ്ത്രീകളുമായി താന്‍ ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും അയാള്‍ സമ്മതിച്ചു. ഇവരിലൊരാള്‍ക്കൊപ്പമാണ് താന്‍ ജീവിക്കുന്നതെന്നും അയാള്‍ വ്യക്തമാക്കി.

ആഷ്‌ലി മാഡിസണ്‍ പട്ടിക പുറത്തുവന്നശേഷമാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ചുപോയത്. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യമാണ് ഇതോടെ അവസാനിച്ചത്. തന്റെ ഭാവനയ്‌ക്കൊത്ത് ഉയരാന്‍ ഭാര്യക്ക് സാധിക്കാതെ വന്നതോടെയാണ് വെബ്‌സൈറ്റില്‍ അംഗമായി പുതിയ പങ്കാളിയെത്തേടിയത്. ഭാര്യയുടെ അനാരോഗ്യവും തന്നെ അതിന് പ്രേരിപ്പിച്ചുവെന്ന് ഇയാള്‍ പറയുന്നു. ഡേറ്റിങ് സൈറ്റുകള്‍ക്ക് കമ്പനികള്‍ സുരക്ഷ ശക്തമാക്കിയെങ്കിലും എല്ലാം തകര്‍ക്കുമെന്നാണ് ഹാക്കര്‍മാര്‍ ഭീഷണി മുഴക്കുന്നത്. അത് കൊണ്ട് തന്നെ പലരുടെയും ചങ്കിടിപ്പ് കൂടുകയാണ്.

Top