സ്വതന്ത്ര ലൈംഗീകത എന്നത് പാശ്ചാത്യ നാടുകളില്‍ പുതിയ കാര്യമല്ല. ലൈംഗീകത മൂടിവയ്ക്കാനുള്ളതല്ലെന്ന് കരുതുന്നവരാണ് സ്വതന്ത്ര ചിന്തയുള്ള നാടുകളിലുള്ളവര്‍. ഇത്തരത്തിലൊരു ദാമ്പത്യബന്ധത്തിന്റെ കഥയാണ് പറഞ്ഞ് വരുന്നത്. തന്നെ ഒഴിവാക്കി മറ്റു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവാദം നല്‍കി ഭര്‍ത്താവിന്റെ കഥ.
വിവാഹിതരായ പുരുഷന്മാരോടൊപ്പം മാത്രം കിടക്ക പങ്കിട്ട് ഭാര്യ. ‘ആഷ്‌ലി മാഡിസണ്‍’ എന്ന ഡേറ്റിങ് സൈറ്റിലെ അംഗമായ 29 കാരിയായ ജെയിനിന്റെ കഥയാണിത്. വിവാഹിതരായവര്‍ക്കും ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മറ്റൊരു ബന്ധം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ആഷ്‌ലി മാഡിസണ്‍ എന്ന ഡേറ്റിങ് സൈറ്റ്. ലണ്ടന്‍ സ്വദേശിനിയായ ജെയിഡിനു 50 കാരനായ തന്റെ പങ്കാളി നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മറ്റു പുരുഷന്മാരുമായി ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം നല്‍കിയത്. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ കാരണം തങ്ങളുടെ ലൈംഗിക ജീവിതം അവസാനിച്ചതിനാലാണ് ജെയിഡിന് സ്വാതന്ത്ര്യം നല്‍കിയത്.
സൈറ്റിലൂടെ പരിചയപ്പെടുന്ന വിവാഹിതരായ പുരുഷന്മാരുമായാണ് ജെയിഡ് ബന്ധം പുലര്‍ത്തുന്നത്. അത് തന്റെ സ്വന്തം ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നാണ് ജെയിന്‍ പറയുന്നത്. വിവാഹിതരായവര്‍ക്ക മനസ്സിലാക്കാനുള്ള കഴുവുണ്ടെന്നും, അത്തരക്കാരോട് കൂടുതല്‍ ആത്മാര്‍ത്ഥയും ആവശ്യമില്ലെന്നും ജെയിഡ് പറയുന്നു. വിവാഹത്തിനു പുറമേ ഒരു ബന്ധത്തെ ആരും അനുകൂലിക്കില്ലെന്നും എന്നാല്‍ അത്തരം ബന്ധങ്ങള്‍ സ്വന്തം ബന്ധത്തെ ദൃഢമാക്കാന്‍ സഹായിക്കുമെന്നും തനിക്ക് അത്തരം ബന്ധങ്ങളില്‍ നിന്നും നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ജെയിഡ് കൂട്ടിച്ചേര്‍ത്തു.
തന്റെ വിവാഹ ജീവിതത്തില്‍ തൃപ്തിയില്ലാതെ ജീവിക്കുന്നവര്‍ക്കായി ഉള്ള സൈറ്റാണ് ആഷ്‌ലി മാഡ്‌സണ്‍. പലരും തങ്ങളുടെ വിവാഹം ബന്ധത്തെ സംരക്ഷിക്കുക എന്ന ഉദ്യേശത്തോടു കൂടിയാകും ആഷ്‌ലി മാഡിസണ്‍ എന്ന സൈറ്റിലെ അംഗങ്ങള്‍ ആയിരിക്കുന്നത്. 56 മില്യണ്‍ ആളുകളാണ് ഈ വെബ്‌സൈറ്റിന്റെ അംഗങ്ങളായിട്ടുള്ളത്. താനുമായി ബന്ധമുള്ള പലരും തങ്ങളുടെ പങ്കാളികളുമായി പിന്നീട് നല്ല ബന്ധത്തിലായി എന്നും പലരുമായി വളരെ കുറഞ്ഞ കാലത്തെ ബന്ധം മാത്രമേ ഉണ്ടായിരിക്കുവെന്നും.തന്റെ പങ്കാളിയില്‍ നിന്നും ലഭിക്കാത്ത അടുപ്പതിനും ലൈംഗിക ബന്ധത്തിനും വേണ്ടിയാകും പലരും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഭാര്യമാരുടെ സ്വഭാവമോ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ടും കാരണമാകും പലരും മറ്റു ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്തുക. താന്‍ കാരണം പലരുടെയും വിവാഹ ജീവിതം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നു എന്നത് തനിക്കു ചെയ്യാന്‍ പറ്റുന്ന വലിയൊരു സഹായമാണെന്നും ജെയിഡ് പറയുന്നു. അന്യോനം ഉള്ള അടുപ്പത്തെക്കാള്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ലൈംഗികമായി ഉണ്ടാകുന്ന അടുപ്പം, എന്നാല്‍ തനിക്ക തന്റെ പങ്കാളിയോട് അത്തരത്തി ലുള്ള അടുപ്പമില്ലെന്നും ഉള്ളത് മാനസീക അടുപ്പമാണെന്നും ജെയിന്‍ പറയുന്നു.
വിവാഹിതരായ പുരുഷന്മാരുമായുള്ള അടുപ്പത്തല്‍ അവര്‍ തന്നെ മാനസീകമായ പിന്തുണ നല്‍കാറുണ്ടെന്നും തന്റെ പങ്കാളിയുമായുള്ള ബന്ധം നന്നായി മുന്നോട്ടു പോകുന്നതില്‍ അവര്‍ക്കു വലിയ പങ്കുണ്ടെന്നും ജെയിഡ് പറയുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നമ്മുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കുമെന്നും, പ്രതിബന്ധതയൊന്നുമില്ലാത്ത അത്തരം ബന്ധങ്ങളില്‍ ഒരു തെറ്റുമില്ലെന്നും ജെയിഡ് പറയുന്നു.