അഷ്‌റഫ് താമരശ്ശേരി
എർെറ ഇത്രയും കാലത്തെ സാമൂഹികപ്രവർത്തനത്തിൻെറ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചത്.അല്ലാതെ മറ്റ് ആരുടെയെങ്കിലും ഔദാര്യം കൊണ്ട് കിട്ടിയതല്ല.കേന്ദ്ര സർക്കാർ ചോദിച്ചാൽ മടക്കി നൽകുവാനും തയ്യാർ.
ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് ഞാൻ സംസാരിച്ചത്.തെറ്റുകൾ കണ്ടാൽ ചിലപ്പോൾ വിമർശിച്ചെന്ന് വരും.എനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടിയാണ്.അവരുടെ ദുരിതങ്ങൾ നേരിട്ട് അറിയുന്നതും,ഞങ്ങളാണ്.ആ വേദനകളെ കാണുമ്പോൾ പ്രതികരിച്ചെന്ന് വരും.ആ വിമർശനങ്ങളെ നിങ്ങൾ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം.
പിന്നെ ചില വിദ്വാന്മാർ Inbox ലും, Comments ലും വന്ന് പറയുന്നത് കേട്ടു. എനിക്ക് കിട്ടിയ പ്രവാസി പുരസ്കാരം തിരിച്ച് ഏൽപ്പിക്കണമെന്ന്,ചില ഊള(ക്ഷമിക്കണം ഇവന്മാരെ വേറെ രീതിയിൽ അഭിസംബോധന ചെയ്യാൻ തോന്നുന്നില്ല)രാഷ്ട്രിയക്കാർ പറഞ്ഞാൽ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്കാരം. ഇൻഡ്യ ഗവൺമെൻ്റ് എന്നോട് ചോദിച്ചാൽ അപ്പോൾ തന്നെ സന്തോഷത്തോടെ തിരിച്ച് ഏൽപ്പിക്കാം. അവാർഡുകൾക്ക് വേണ്ടി സാമൂഹിക പ്രവർത്തനത്തിൻെറ കുപ്പായമിട്ട ആളല്ല ഞാൻ.ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യവകുപ്പ് മന്ത്രിയായിരുന്ന സുക്ഷമാജി എൻെറ സാമൂഹിക രംഗത്തെ പ്രവർത്തന മികവിനെ കുറിച്ച് ഇൻഡ്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.ഹമീദ് അൻസാരിക്ക് എന്നെ പരിചയപ്പെടുത്തുന്നത് നിങ്ങൾക്ക് ഈ ചിത്രം നോക്കിയാൽ മനസ്സിലാകും.അതിന് വേണ്ടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതും.
ഈ അവാർഡ് തന്നതിൻെറ പേരിൽ തെറ്റ് കണ്ടാൽ ഗവൺമെൻ്റിനെ വിമർശിക്കാൻ പാടില്ല എന്നതാണോ,പണ്ട് മാടമ്പികളോട് അടിയാന്മാർ നിൽക്കുന്നത് പോലെ കുനിഞ്ഞ് നിൽക്കണമെന്നാണോ.അങ്ങനെ നട്ടെല്ല് വളഞ്ഞ് നിൽക്കാൻ എന്നെ കിട്ടില്ല. വന്ദേഭാരത് മിഷൻ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കിൽ അത്യാവശ്യകാരായ പ്രവാസികൾ ഈ കൊല്ലം നാടയണയാൻ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങൾ ഒക്കെ കണ്ടില്ലായെന്ന് വെക്കാൻ കഴിയില്ല
പിന്നെ എൻെറ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരും ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങൾക്കുണ്ട്. ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ കേരളത്തിൽ റെയിൽവേ വികസനം നടന്നതുപോലെ അതിന് മുമ്പോ, ശേഷമോ നടന്നിട്ടില്ലായെന്ന് ഞാൻ പറഞ്ഞു.ഇത് പറഞ്ഞതിൻെറ പേരിൽ ഞാൻ BJPയുടെ വ്യക്താവ് ആകുമോ, ഇൻഡ്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജ് ഇത് പറഞ്ഞ ഞാൻ ബിജെപി ക്കാരൻ ആകുമോ?
പ്രവാസികൾക്ക് വേണ്ടി നിരന്തരം കേന്ദ്ര സർക്കാരിനോട് വേണ്ടി സംസാരിക്കുന്ന കേരള മുഖ്യമന്ത്രിയോട് നിങ്ങൾ ഭരിക്കുന്നതാണ് നാട്ടിൽ പ്രവാസികളുടെ കുടാംബങ്ങളുടെ സുരക്ഷയെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കുമോ,പിന്നെ നിങ്ങൾക്ക് വേവലാതിയായത് വേറെ ഒന്നും കൊണ്ടല്ലായെന്ന് എനിക്കറിയാം.ഞാൻ ഇന്നലെ രാഹുൽ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു.എൻെറ പാർലമെൻ്റംഗം എന്ന നിലയിലും,ഒരു ദേശീയ നേതാവെന്ന നിലയിലും പ്രവാസികളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണുവാൻ കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തുവാൻ വേണ്ടിയായിരുന്നു.ഇൻഡ്യയുടെ പ്രധാനമന്ത്രിക്ക് കത്തയച്ചു.അതുകഴിഞ്ഞ് മലയാളിയായ കേന്ദ്ര സഹമന്ത്രിക്ക് കത്ത് അയച്ചു.ഒന്നിനും മറുപടി കിട്ടിയില്ല.അതിന് ശേഷമാണ് കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷകഷിയുടെ നേതാവിന് കത്തയച്ചത്.അപ്പോൾ എങ്ങനെ ഞാൻ കോൺഗ്രസ്സ്കാരനാകും,ആടിനെ പട്ടിയാക്കലും,പട്ടിയെ ആടാക്കലും ഒക്കെ നിങ്ങളുടെ പരിപാടിയാണ്.
ഇവിടെ വേവൂല്ല ഭായ്,ഞങ്ങൾ പ്രവാസികൾക്ക് ജാതിയോ മതമോ ഇല്ല.ഇവിടെ അഹമ്മദ് കുട്ടിയും,ജോർജ്ജ് കുട്ടിയും,രാമൻ കുട്ടിയുമൊക്കെ ഒരു കുടുംബമാണ്, രക്തത്തിൻെറ കളറും ഒരേ നിറമാണ്. ഇവിടെ ഞാൻ പ്രതിനിധാനം ചെയ്യുന്ന മേഖലക്ക് ചിലപ്പോൾ ബന്ധുക്കൾ പോലും കാണില്ല,അങ്ങനെത്തെ ഒട്ടനവധി മയ്യത്തിൻെറ ഉറ്റവരും ഉടയവരും ആയിട്ടുണ്ട്.ചിലപ്പോൾ നാട്ടിൽ വരെ കൊണ്ടെത്തിച്ച് കൊടുക്കും.വർഷങ്ങൾക്ക് മുമ്പ് വിസിറ്റ് വിസയിൽ വന്ന ഒരൂ ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടു.ആ ബോഡിയോടപ്പം പോകുവാൻ ആരും ഇല്ലായിരുന്നു.
ഞാൻ ആ മൃതദേഹവും കൊണ്ട് മുബെയിലെക്ക് കൊണ്ട് പോയിട്ടുണ്ട്,ശിവസേനയുടെ പാർട്ടിക്കാർ പാർട്ടി ആസ്ഥാനത്ത് കൊണ്ട് പോയി എന്നെ ആദരിക്കുകയും ചെയ്തു. ഈ ആദരവും അംഗീകാരവും ഒന്നും നോക്കിയിട്ടല്ല ഇതൊന്നും ചെയ്യുന്നത്. ഇതെല്ലാം വന്ന് ചേരുന്നതാണ്.പക്ഷെ ഇതൊന്നുമല്ല ഞാൻ ആഗ്രഹിക്കുന്നത്, എന്നെ സ്യഷ്ടിച്ച നാഥൻെറ ത്യപ്തി അത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.എൻെറ പടച്ചതമ്പുരാൻ എനിക്ക് നൽകുന്ന ഒരു അവാർഡുണ്ട്,അതിനപ്പുറം,മറ്റെന്തും എനിക്ക് വലുതല്ല.