വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടും ജയില്‍ മോചിതയായില്ല

ഇസ്ലാമാബാദ്: മതനിന്ദ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടും ജയില്‍ മോചിതയായില്ല.വിധി വന്ന് ഒരാഴ്ചക്ക് ശേഷവും ആസിയ ബീവി ജയിലില്‍ തുടരുകയാണ്. മോചിപ്പിക്കാനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സുപ്രീംകോടതി ഒരാളെ കുറ്റവിമുക്തയാക്കിയാല്‍ രണ്ടുദിവസത്തിനുള്ളില്‍ അവരെ കോടതിയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ഒരാഴ്ചയായിട്ടും ആസിയ ബീവിയെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിന് ഉത്തരവ് ലഭിച്ചിട്ടില്ല.

എട്ടുവര്‍ഷം നീണ്ട ഏകാന്ത തടവിനൊടുവിലാണ് മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസില്‍ പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ആസിയയെ വെറുതെവിട്ട കോടതി വിധിക്കെതിരെ മതസംഘടനകള്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സുപ്രീംകോടതി ആസിയ ബീവിയെ കുറ്റവിമുക്തയാക്കിയെങ്കിലും രാജ്യംവിടാന്‍ സര്‍ക്കാരിന്റെ വിലക്കുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top