ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20ല്‍ ഇന്ത്യയ്ക്ക് ബംഗ്ലദേശിനെതിരെ എട്ടു വിക്കറ്റ് വിജയം. 121 ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 13.5 ഓവറിലാണ് ലക്ഷ്യം നേടിയത് .സ്കോര്‍: ബംഗ്ലദേശ് 15 ഓവറില്‍ 120/5, ഇന്ത്യ 13.5 ഓവറില്‍ 122/2.ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. കനത്ത മഴയെത്തുടര്‍ന്ന് 15 ഓവറുകളായി മല്‍സരം ചുരുക്കിയിരുന്നു. ഇന്ത്യന്‍ സമയം ഞായര്‍ രാത്രി ഒന്‍പതു മണിയോടെയാണ് മല്‍സരം ആരംഭിച്ചത്.
13 ബോളില്‍ നിന്ന് 33 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലദേശിന്റെ സ്കോറിനു കുതിപ്പേകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 1.3 ഓവറില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. അന്നേരം അഞ്ച് റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 12.4 ഓവറില്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യ 99 റണ്‍സ് നേടിയിരുന്നു.
ധോണിയുടെ വെട്ടിമാറ്റി;പകരം മധുരപ്രതികാരം നല്‍കി . ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ വെട്ടിമാറ്റിയ തലയുമായി നില്‍ക്കുന്ന ബംഗ്ലാ ബൗളര്‍ തസ്കീന്‍ അഹ്മദിന്‍റ ഫോട്ടോയാണ് ട്വിറ്ററിലായിരുന്നു വൈറലായത്.2015 ജൂണില്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തിയ ടീം ഇന്ത്യ കടുവകളോട് തോറ്റമ്പിയപ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ തല പകുതി മൊട്ടയടിച്ച രീതിയില്‍ ഒരു ബംഗാളി പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുസ്തസിഫുറഹ്മാനായിരുന്നു ആ പരമ്പരയിലെ ഹീറോ