സ്പോട്സ് ഡെസ്ക്
ധാക്ക: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ധാക്കയിലാണ് മത്സരം. ലീഗിലെ എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതേസമയം ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും കരുത്തരായ പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ചുകൊണ്ടായിരുന്നു ബംഗ്ലാദേശിന്റെ ഫൈനൽ പ്രവേശനം.
സാബിർ റഹ്മാൻ, മഹ്മദുല്ല, സൗമ്യ സർക്കാർ, തുടങ്ങിയവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശിന്റെ കരുത്ത്. അതേസമയം ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസന് പരുക്കേറ്റത് അവർക്ക് തിരിച്ചടിയായി. പതിവുപോലെ ബാറ്റിംഗിലും സ്പിൻ മികവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. വീരാട് കൊഹ്ലി, യുവരാജ്, തുടങ്ങിവരുടെ മികച്ച ഫോമും ഇന്ത്യക്ക് ആശ്വാസം നൽകും. അതേസമയം നാട്ടിൽ മുൻപ് നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയെ മറികടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ടീം.