ഏഷ്യൻ ശക്തിയായി ചൈനയെ തകർക്കാൻ ഇന്ത്യ; ഇസ്രയേലും ഇന്ത്യയും കൈ കോർക്കുന്നു; പാക്കിസ്ഥാനും ചൈനയും തവിടുപൊടി

ഇന്റർനാഷണൽ ഡെസ്‌ക്

ന്യൂഡൽഹി: പാക്കിസ്ഥാനെയും ചൈനയെയും തകർക്കാൻ ഇന്ത്യയുമായി ആയുധ ഇടപാടിനു തയ്യാറായി ഇസ്രയേൽ. പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് സൈനിക സഹായം നൽകാനും തയ്യാറെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇന്ത്യമാറുമെന്നു ഉറപ്പായി.
നിലവിൽ ആർക്കുമറിയാത്ത ഇന്ത്യയുടെ പ്രതിരോധ സംവിധാനം കെട്ടിപ്പടുത്തത് ഇസ്രായേൽ ടെക്നോളജിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെറുസലേം: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് സൈനീകമായ സഹായം നൽകാൻ തയ്യാറെന്ന് ഇസ്രായേൽ.

ദോക് ലാം വിഷയത്തിൽ ഇന്ത്യയുമായി സംഘർഷമുണ്ടായാൽ ഇന്ത്യ-പാക്ക് അതിർത്തിയിൽ പാക്ക് സേനയേയും ഭീകരരേയും ഉപയോഗപ്പെടുത്തി ഇന്ത്യക്കെതിരെ നീങ്ങാനുള്ള പദ്ധതി തയ്യാറാക്കിയ ചൈനയ്ക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് ഇസ്രായേൽ പ്രഖ്യാപനം.

ചൈനയുമായി ശത്രുതയിലല്ലാത്ത ഇസ്രായേൽ തന്ത്രപരമായി എടുത്ത ഈ തീരുമാനം ചൈനയെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്.

ഭൂട്ടാനിലെ ഇന്ത്യൻ ഇടപെടലിനൊപ്പംതന്നെ തങ്ങളുടെ ശത്രു രാജ്യമായ വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലടക്കം നൽകി ഭീഷണിയുയർത്തുന്ന ഇന്ത്യയുടെ തന്ത്രങ്ങളിൽ അമ്പരന്ന് നിൽക്കുമ്പോഴാണ് ഓർക്കാപ്പുറത്തുള്ള ഈ തിരിച്ചടി.

കണ്ടുപിടുത്തങ്ങളുടേയും ബുദ്ധിരാക്ഷസൻമാരുടേയും രാജ്യമെന്നറിയപ്പെടുന്ന ഇസ്രായേലിന്റെ ബുദ്ധിപൂർവ്വമായ നീക്കമായിട്ടാണ് ഇപ്പോഴത്തെ നിലപാടിനെ നയതന്ത്ര വിദഗ്ധരും നോക്കികാണുന്നത്.

കശ്മീർ പ്രശ്നത്തിൽ എന്ത് സാഹചര്യമുണ്ടായാലും പാക്കിസ്ഥാനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനുമായുള്ള കശ്മീർ പ്രശ്നത്തിൽ ഇന്ത്യയോടൊപ്പം നിൽക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.

90 കളുടെ ആരംഭത്തിൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ ഇസ്രായേൽ ഇതുവരെ നിശബ്ദത പാലിക്കുകയായിരുന്നു.

ചൈനയുടെ പാകിസ്ഥാനോടുള്ള അനുഭാവവും ഇന്ത്യയ്ക്കെതിരായ നീക്കവുമാണ് ഇസ്രായേലിന്റെ പരസ്യ നിലപാടിന് കാരണം. മറ്റ് രാജ്യങ്ങളുമായി ഇസ്രയേലിനുള്ള ബന്ധം ഇന്ത്യയെ ബാധിക്കില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് ശേഷം ഇന്ത്യ-ഇസ്രായേൽ ബന്ധം വളരെ ശക്തമായി തുടരുകയാണ്.

ദോക് ലാം വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പരസ്യമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാനെതിരെയുള്ള മുന്നറിയിപ്പ് പരോക്ഷമായി ചൈനയ്ക്കുള്ള തിരിച്ചടിയായിമാറും.

വൻ സാമ്പത്തിക മുതൽ മുടക്കിൽ പാകിസ്ഥാനിലൂടെ ചൈനയുടെ ‘സാമ്പത്തിക ഇടനാഴി’ തന്നെ ഭാവിയിലെ സൈനിക വിന്യാസം ലക്ഷ്യമിട്ടായിരുന്നു.

ടെക്നോളജിയിലെ ലോക ഭീമൻമാരായ ഇസ്രായേൽ പരസ്യമായി ഇന്ത്യയ്ക്കൊപ്പം സൈനീകമായി കൈകോർക്കുന്നത് പാക്കിസ്ഥാന് മാത്രമല്ല ചൈനയെ സംബന്ധിച്ചും ഏറെ വെല്ലുവിളിയുയർത്തുന്നതാണ്.

നിലവിൽ ആർക്കുമറിയാത്ത ഇന്ത്യയുടെ പ്രതിരോധ സംവിധാനം കെട്ടിപ്പടുത്തത് ഇസ്രായേൽ ടെക്നോളജിയിലാണ്.

ദോക് ലാം വിഷയത്തിൽ അമേരിക്കയും, ജപ്പാനും ഇതിനകംതന്നെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

Top