മാഞ്ച്‌സറ്റര്‍: ഭര്‍ത്താവിന്റെ കാമുകിയോട് കൊടും ക്രൂരത ചെയ്ത് യുവതിയക്ക് തടവ് ശിക്ഷ.യുകെയിലാണ് സംഭവം. മാഞ്ച്‌സറ്ററിലെ വാലി റേഞ്ചിലെ 18കാരിയായ ഭാര്യ നതാഷ ഖാനാണ് തന്റെ ഭര്‍ത്താവിന്റെ കാമുകിയെ തെരുവിലിട്ട് കുത്തിയത്. 18 വയസുള്ള ക്രൈനെയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.
2015 ഏപ്രില്‍ പത്തിന് നടന്ന സംഭവത്തിലെ പ്രതിയായ നതാഷയെ കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.
തന്റെ ഭര്‍ത്താവും ഏഷ്യന്‍ വംശജനുമായ ഹംസ ഫാരിദുമായി ക്രൈനെയ്ക്കുള്ള ബന്ധമാണ് നതാഷയെ കത്തിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. താന്‍ പല വട്ടം മുന്നറിയിപ്പ് നല്‍കിയട്ടും ഇവരുടെ അവിഹിത ബന്ധം തുടര്‍ന്നതിലുള്ള പകയാണ് ഈ ആക്രമണത്തിന് കാരണം. പാര്‍ക്കില്‍ സല്ലപിച്ചിരിക്കുകയായിരുന്ന ഭര്‍ത്താവിനെയും കാമുകിയെയും നതാഷ കാണുകയും തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് തെരുവിലിട്ട് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാതെ ജനിച്ച കുഞ്ഞ് മരിച്ച് അധികം ദിവസം തികയുന്നതിന് മുമ്പായിരുന്നു കത്തിക്കുത്ത് അരങ്ങേറിയത്. അതുമായി ബന്ധപ്പെട്ട് നതാഷ ആശുപത്രിയിലായിരുന്നു. അതിനിടയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിയായിരുന്നു നതാഷയെ അറസ്റ്റ് ചെയ്തത്.
ആറ് പ്രാവശ്യം കുത്തേറ്റ ക്രൈനെ വലത്തെ തോളിനും ഇടത്തെ കൈക്കും മുറിവേറ്റ് ആശുപത്രിയിലാണ്. മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയിലാണ് കുത്തേറ്റ യുവതി ചികിത്സയില്‍ കഴിയുന്നത്. അതിനടുത്തുള്ള സെന്റ് മേരീസ ഹോസ്പിറ്റലില്‍ നിന്നാണ് നതാഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെ വച്ചായിരുന്നു ദമ്പതികളുടെ ഒരു മാസം പ്രായമുള്ള മകന്‍ അയ്ഡിന്‍ മരിച്ചത്. മാഞ്ചസ്റ്റര്‍ മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. രണ്ട് സ്ത്രീകളും തമ്മില്‍ കത്തിക്കുത്തിന് മുമ്പ് ടെലിഫോണില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നുവെന്നും വിചാരണക്കിടെ ബോധ്യപ്പെട്ടിരുന്നു. അകാലത്തില്‍ മരിച്ച തന്റെ മകനെ ആക്ഷേപിച്ച് ക്രൈനെ സംസാരിച്ചത് നതാഷയെ പ്രകോപിപ്പിക്കുയായിരുന്നുവെന്ന് ഇവരുടെ ടെലിഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്.
നതാഷയെ മൂന്ന് വര്‍ഷത്തേക്കും നാല് മാസത്തേക്കും യംഗ് ഒഫന്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ തടവിലിടാന്‍ ഇന്നലെ വിധിയായിട്ടുണ്ട്. ഇതിന് പുറമെ ക്രൈനെയുമായി ബന്ധപ്പെടുന്നതില്‍ നിന്നും നതാഷയെ വിലക്കുന്ന റീസ്‌ട്രെയിനിങ് ഓര്‍ഡറും പുറപ്പെടുവിച്ചിട്ടുണ്ട്. തികഞ്ഞ ഇസ്ലാമിക ആചാര പ്രകാരം വിവാഹം കഴിച്ച ഫരീദിനും നതാഷയ്ക്കും 2015മാര്‍ച്ചിലായിരുന്ന അയ്ഡിന്‍ പിറന്നത്. എന്നാല്‍ വളര്‍ച്ച തികയുന്നതിന് 16 ആഴ്ച മുമ്പെ പിറന്നതിനാല്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും അധികം വൈകാതെ മരിക്കുകയുമായിരുന്നു.ഇതിനിടെ തന്റെ ഭര്‍ത്താവ് ക്രെനെയെ രഹസ്യമായി കാണുന്നത് പതിവാക്കിയെന്ന് നതാഷ തിരിച്ചറിയുകയും പ്രതികാരദാഹിയായി മാറുകയുമായിരുന്നു.
ഇത് തുടരരുതെന്ന് ക്രൈനെയെ പലതവണം വിളിച്ച് നതാഷ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.എന്നിട്ടും ബന്ധം തുടര്‍ന്നതിനാലാണ് ആക്രമണമുണ്ടായിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് ക്രൈനെയുടെ സഹോദരന്‍ 999 ല്‍ വിളിച്ച് തന്റ സഹോദരിക്ക് കുത്തേറ്റെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കുത്തേറ്റ ക്രൈനെ വാലി റേഞ്ചിലെ അപാര്‍ട്ട്‌മെന്റ് ബ്ലോക്കിനടുത്തുള്ള തെരുവില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കാണപ്പെട്ടതെന്ന് പ്രോസിക്യൂട്ടറായ വനെസ തോംപ്‌സന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കത്തിക്കുത്ത് കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്ക് ശേഷമായിരുന്നു നതാഷ കുറ്റം സമ്മതിച്ചിരുന്നത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് നതാഷ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നാണ് അവരുടെ ലോയറായ റിച്ചാര്‍ഡ് ലീസ് വാദിച്ചു. തന്റെ കുട്ടി മരിച്ച് പ്രത്യേക മാനസികാവസ്ഥയിലായിരുന്നു നതാഷയെന്നും അതിനിടെ ഭര്‍ത്താവ് മറ്റൊരു യുവതിയുമായി ബന്ധം തുടരുന്നതില്‍ അവരാകെ തകര്‍ന്ന് പോയെന്നും ലീസ് വാദിച്ചു. എന്നാല്‍ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നതാഷയെ ശിക്ഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.