അസം: കന്നുകാലി സംരക്ഷണ നിയമം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഭേദഗതി ബിൽ അസം നിയമസഭ പാസാക്കി. ബില്ലിലെ പുതിയ കൂട്ടിച്ചേർക്കലുകൾ പ്രകാരം കാർഷിക ആവശ്യങ്ങൾക്കായി കന്നുകാലികളെ കൊണ്ടുപോകുന്നത് എളുപ്പമാക്കുകയും പശുക്കടത്തുകാരെ കർശനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.
1950ലെ അസം കന്നുകാലി സംരക്ഷണ നിയമത്തിന് പകരമായാണ് ഈ വർഷം ആദ്യം അസം കന്നുകാലി സംരക്ഷണ ബിൽ, 2021 സംസ്ഥാന നിയമസഭ പാസാക്കിയത്.
“സംസ്ഥാനത്ത് കന്നുകാലികളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ദൗത്യത്തിൽ, പശുസംരക്ഷണ നിയമം 2021-ൽ ഞങ്ങൾ ഭേദഗതി കൊണ്ടുവന്നു. പുതിയ കൂട്ടിച്ചേർക്കലുകൾ കാർഷിക ആവശ്യങ്ങൾക്കായി കന്നുകാലികളെ കൊണ്ടുപോകുന്നത് എളുപ്പമാക്കുകയും പശുക്കടത്തുക്കാർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യും,” അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ പറഞ്ഞു.