കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 99 ആയി.
അസമില്‍ 29 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. 1.83 ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്.
ഇന്ത്യന്‍ ആര്‍മിയും വ്യോമസേനയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലത്തുണ്ട്. 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വെള്ളപ്പൊക്കത്തില്‍ 99 പേരാണ് മരണമടഞ്ഞിരിക്കുന്നത്. ജൂണ്‍, ജൂലെ മാസങ്ങളിലെ കനത്ത മഴയെ തുടര്‍ന്നാണിത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാനത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അസം പ്രധാനമന്ത്രി സര്ഡബാനന്ദ സോനോവാളിനോട് നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു.
19 ജില്ലകളിലായി 11 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അസമിലെ ധേമാജി, ലഖിംപൂര്‍, ബിസ്വാനന്ദ്, ബക്‌സ, സോണിറ്റ്പൂര്‍, ബാര്‍പേട്ട, ബൊങായ്‌ഗോന്‍,ചിരങ്ങ്, കൊക്രാജ്ഹര്‍, ധുബ്രി, സൗത്ത് സല്‍മാര, മൊറിഗാവൂണ്‍, ഗൊലഘാട്ട്, ജോര്‍ഹത്, മജുലി, ശിവസാഗര്‍, ചരൈദിയോ, ദിബ്രുഗാ, ടിന്‍സുകിയ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
കാര്‍ഷിക വിളകളില്‍ പലതും നശിച്ചതോടെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ 77 ശതമാനവും 134 ആന്റി പോച്ചിംഗ് ക്യാമ്പുകളും പ്രളയത്തില്‍ മുങ്ങിയതായാണ് വിവരം.
ബ്രഹ്മപുത്ര നദിയില്‍ കര കവിഞ്ഞൊഴുകിയതാണ് കാരണം. മൃഗങ്ങളില്‍ പലതും ചത്തൊടുങ്ങുകയും ശേഷിക്കുന്നവ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന 58 ഓളം മൃഗങ്ങളാണ് ചത്തൊടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍