തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമ സഭയിലുണ്ടായ കൈയ്യാങ്കളിയില്‍ ആറ് പ്രതിപക്ഷ എം എല്‍ എമാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നി എം എല്‍ എമാര്‍ക്കെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പെച്ചെന്നാരോപിച്ചാണ് കേസ്. ഒരുമാസം മുന്‍പാണ് ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.
ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമവകുപ്പ് സര്‍ക്കാരിനെ അറയിച്ചു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരാഴ്ച മുന്‍പാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
നിയമസഭയുടെ അകത്തും തുടര്‍ന്ന് നടന്ന ഹര്‍ത്താലിന്റെ പേരില്‍ പുറത്തുമുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കും ഉത്തരവാദികളായ എംഎല്‍എ.മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ജമീല പ്രകാശം ഉള്‍പ്പടെയുള്ള പ്രതിപക്ഷ വനിതാ എംഎല്‍എല്‍മാര്‍ കെ.ശിവദാസന്‍ നായര്‍, ഡോമിനിക്ക് പ്രസന്റേഷന്‍, എം.എ. വഹിദ് എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.നിയമസഭാ സമ്മേളനം ചേരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ നല്‍കിയ വിവരം പുറത്തുവന്നത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ രാജിക്കാര്യം സമ്മേളനം പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിഷയത്തിന് കൂടുതല്‍ ചൂടുപകര്‍ന്നിരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍. മന്ത്രി ബാബുവിന്റെ രാജിക്കായി മുറവിളി കൂട്ടാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ഒരു ആയുധമാണ് ഇതുവഴി ഭരണപക്ഷത്തിന് ലഭിച്ചത്.
മാര്‍ച്ച് 13 നാണ് നിയമസഭയില്‍ കയ്യാങ്കളി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് കേസ് ക്രൈംബ്ര!ാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷം നടത്തി. വിഡിയോ ദൃശ്യങ്ങള്‍, സാക്ഷികള്‍ തുടങ്ങിയവരില്‍ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.എന്നാല്‍, കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം വനിത എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത സംഭവ വികാസങ്ങളാണ് ബജറ്റവതരണത്തിനിടെ അരങ്ങേറിയത്. മാര്‍ച്ച് 13 നാണ് നിയമസഭയില്‍ കയ്യാങ്കളി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് കേസ് ക്രൈംബ്ര!ാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷം നടത്തി. വിഡിയോ ദൃശ്യങ്ങള്‍, സാക്ഷികള്‍ തുടങ്ങിയവരില്‍ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
എന്നാല്‍, കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം വനിത എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 13 നാണ് നിയമസഭയില്‍ കയ്യാങ്കളി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് കേസ് ക്രൈംബ്ര!ാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷം നടത്തി. വിഡിയോ ദൃശ്യങ്ങള്‍, സാക്ഷികള്‍ തുടങ്ങിയവരില്‍ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
എന്നാല്‍, കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം വനിത എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണം.ബജറ്റ് അവതരിപ്പിക്കാന്‍ മാണി എത്തുമ്പോള്‍ കൈയിലെ രേഖതള്‍ പിടിച്ചു വാങ്ങിയെയെറിയാന്‍ തയ്യാറായി പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് സഭ സാക്ഷ്യമ വഹിച്ചത്.