
വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 300 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത് വെറും 202 സീറ്റുകളാണ്. എസ്പിയാണ് ഇവിടെ രണ്ടാമതുള്ളത്. 54 സീറ്റ്. 21 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ബിഎസ്പിയും 17 സീറ്റുകളുമായി കോണ്‍ഗ്രസുമാണ് പിന്നീട്. മറ്റുള്ളവര്‍ 10 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യുപിയില്‍ ബിജെപി റെക്കോഡ് വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1991ല്‍ നേടിയ 221 സീറ്റുകളാണ് ബിജെപി സംസ്ഥാനത്ത് മുമ്പ് നേടിയിട്ടുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും നിര്‍ണായകമായത് യുപിയിലെ ഫലമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമസഭാമണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ തോറ്റു. 2012ല്‍40 സീറ്റുകളില്‍ കേവല ഭൂരിപക്ഷമായ 21 സീറ്റുകള്‍ നേടിയ ബി.ജെ.പി നിലവില്‍ ഏഴു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. 2012ല്‍ ഒമ്പതു സീറ്റുകള്‍ മാത്രം നേടിയിരുന്ന കോണ്‍ഗ്രസ് എട്ട് സൂറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.
ഗോവയില്‍ കൂടാതെ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നിട്ടു നില്‍ക്കാനായത്. മണിപ്പൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 60 സീറ്റുകളില്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ നേടണം. കോണ്‍ഗ്രസ് 16 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. തൗബാലില്‍ 5730 വോട്ടിന്? ഇറോം ശര്‍മിളയെ തോല്‍പ്പിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുമായ ഒക്കാറാം ഇബോബി സിങ് വിജയിച്ചു.