അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്; തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണ്ണായകം; ഒന്‍പത് മണിക്ക് ആദ്യഫല സൂചനകള്‍, പന്ത്രണ്ട് മണിയ്ക്ക് ചിത്രം വ്യക്തമാകും

ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായകമായ തിരഞ്ഞെടുപ്പുഫലം ഇന്ന് പുറത്തുവരും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ഒന്‍പത് മണിയോടെ ആദ്യഫലസൂചനകള്‍ ലഭിക്കും. 12 മണിയോടെ ഫലമറിയാന്‍ സാധിക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വ്യാഴാഴ്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യു.പി.യിലെ തെരഞ്ഞടുപ്പ് ഫലമാണ് കരാജ്യം ഉറ്റ്‌നോക്കുന്ന ഒന്ന്. സംസ്ഥാനത്തിലും കേന്ദ്രത്തിലും വീണ്ടും അധികാരം എന്ന ബിജെപിയുടെ പ്രതീക്ഷകള്‍ കാക്കുമോ എന്ന് ഇന്നറിയാം. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി. മാറുമെന്നാണ് പ്രവചനം. എന്നാല്‍ മായവതിയുടെ ബിഎസ്പി ഉള്‍പ്പെടെ കനത്ത പോരാട്ടം കാഴ്ച്ച വച്ചെന്നും വിലയിരുത്തലുണ്ട്. സമാജ് വാദി- കോണ്‍ഗ്രസ്സ് കൂട്ടുകെട്ടും പ്രതീക്ഷയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോള്‍, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളും ബി.ജെ.പി.ക്കൊപ്പമെന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന നിര്‍ണായകമായ വോട്ടെണ്ണലാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു ചുറ്റും പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Top