പശ്ചിമബംഗാളും അസമും ഇന്ന് ബൂത്തിലേക്ക് ;പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങളിലും അസമിലെ 65 മണ്ഡലങ്ങളുമാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്

ഗുവാഹത്തി/ കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടിങ് ഇന്ന് തുടങ്ങി. പശ്ചിമ ബംഗാളിലും അസമിലുമാണ് ഇന്ന് ആദ്യഘട്ട വോട്ടിങ് നടക്കുന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി തൃണമൂല്‍ കോൺഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയും അസം മുഖ്യമന്ത്രി തരുൺ ഗോഗോയിയും (കോൺഗ്രസ്സ്) കനത്ത വെല്ലുവിളി തന്നെയാണ് ഇക്കുറി നേരിടുന്നത്.
പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങളിലും അസമിലെ 65 മണ്ഡലങ്ങളുമാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും അസമില്‍ രണ്ട് ഘട്ടങ്ങളായാണുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് രണ്ട് ദിവസങ്ങളായാണ് നടക്കുന്നത്. ഏപ്രില്‍ 4 ഉം 11 ുമാണ് ദിവസങ്ങള്‍. പശ്ചിമബംഗാളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ ഇന്നാണ് വോട്ടിങ്. പ്രശ്ന ബാധിത മേഖലയായതിനാല്‍ത്തന്നെ ഇവിടങ്ങളില്‍ വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. 18 മണ്ഡലങ്ങളില്‍ 13 എണ്ണമാണ് പ്രശ്നബാധിത മേഖലയായി കണക്കാക്കപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top