
പൗരാണിക ശാസ്ത്രമനുസരിച്ച്, പങ്കാളിയാക്കുവാൻ യോജിച്ച പെൺകുട്ടി എങ്ങനെയുള്ളവളായിരിക്കണം എന്നൊന്ന് നോക്കാം. പണ്ട് കാലത്ത് സാമുദ്രികശാസ്ത്രമടിസ്ഥാനമാക്കിയായിരുന്നു അനുയോജ്യയായ വധുവിനെ കണ്ടെത്തിയിരുന്നതത്രേ. കാമശാസ്ത്രം എന്ന വിഭാഗം തന്നെ അതിനായി ഉണ്ടായിരുന്നു. ഇന്നത്തെ ഇന്റർനെറ്റ് പോലെ പ്രാചീന കാലത്തെ ഭാരതീയ വ്യക്തിത്വങ്ങളും പരസ്പരം ബന്ധപ്പെട്ടിരുന്നു. മനുഷ്യകുലത്തിന്റെ യുക്തിസഹമായ അന്വേഷണത്വരയെ തൃപ്തിപ്പെടുത്തുന്നതിനായുള്ള അറിവും വിശദീകരണങ്ങളും അവർ പങ്ക് വെച്ചു. മാത്രമല്ല, അവരിൽ ചിലർ തങ്ങളുടെ ആധികാരികതയെക്കുറിച്ചും വിശ്വാസ്യയോഗ്യതയെക്കുറിച്ചും ചർച്ചകൾ പോലും നടത്തിയിട്ടുണ്ടെങ്കിലും അവയുടെ നിലനില്പ്പ് ഏതൊരു പ്രതീക്ഷയും വിശ്വാസവും പോലെ തന്നെ ഉറപ്പുള്ളതാണ്. പൗരാണിക ഹിന്ദു ഗ്രന്ഥങ്ങളായ കാമശാസ്ത്രവും കാമസൂത്രയും തമ്മിലുള്ള ആശയക്കുഴപ്പത്തിനെ പ്രതി ധാരാളം വാഗ്വാദങ്ങൾ നടന്നിട്ടുണ്ട്. കാമശാസ്ത്രം എന്നാൽ കാമത്തെ കുറിച്ചുള്ള അറിവുകളെ പ്രതിപാദിയ്ക്കുന്ന ഭാരതീയ സാഹിത്യമാണെങ്കിൽ കാമസൂത്ര എന്നത് അതിന്റെ പ്രായോഗിക പരിഷ്ക്കരണങ്ങളും വിശദീകരണങ്ങളും പ്രതിപാദിയ്ക്കുന്നു. കാമം, പ്രണയം, ലൈംഗിക പൊരുത്തം, വിവാഹ പൊരുത്തലക്ഷണങ്ങൾ എന്നിവയെ കുറിച്ച് കാമശാസ്ത്രം വിശദീകരിക്കുന്നു. വിവാഹം ചെയ്യുവാൻ അനുയോജ്യയായ സ്ത്രീയ്ക്ക് വേണ്ട ലക്ഷണങ്ങൾ കാമശാസ്ത്രത്തിൽ പറയുന്നു. അവയെ കുറിച്ച് നമുക്ക് നോക്കാം. പൗരാണിക ശാസ്ത്രങ്ങളനുസരിച്ച്, താഴെ പറയുന്ന 11 ലക്ഷണങ്ങളുള്ള പെൺകുട്ടികൾ വളരെയധികം ആദരണീയരും രണ്ടാമതൊന്നുകൂടി പോലും ചിന്തിക്കാതെ വിവാഹം ചെയ്യുവാൻ യോഗ്യരുമാണ്. തോളോട് തോൾ ചങ്ങാത്തം എന്നത് വിവാഹകാര്യത്തിലും വേണ്ട ഒന്നാണ്. കുലീനത്വത്തിനും സംസ്ക്കാരത്തിനും പുരുഷന്റെ സമ നിലവാരത്തിലുള്ള കുടുംബത്തിൽ നിന്നുമുള്ളവളായിരിക്കണം പെൺകുട്ടി. അങ്ങനെയായാൽ ഏറെക്കുറേ പ്രശ്നങ്ങളൊക്കെ ഒഴിവാക്കുവാൻ സാധിക്കും എന്നതാണ് മിച്ചം. ബുദ്ധിമതിയും ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുള്ളവളുമാകുന്നതിനൊപ്പം തന്നെ തന്റെ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിലും കുടുംബത്തിലും ജ്ഞാനത്തിന്റെ വെളിച്ചം വീശുന്നവളുമായിരിക്കണം. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കണ്ടെത്തുവാനും കുടുംബാംഗങ്ങളെ നയിക്കാനും കഴിവുള്ളവളായിരിക്കും ബുദ്ധിമതിയായ സ്ത്രീ. തന്റെ ചുറ്റുപാടുകളെക്കുറിച്ച് ശ്രദ്ധയുള്ളവളും ജീവിതത്തിലെ താഴെ തട്ട് മുതൽ മേലെ തട്ട് വരെയുള്ള ജനങ്ങളോട് നന്നായി പെരുമാറുന്നവളുമായിരിക്കണം
തന്റെ വിശ്വാസപ്രമാണങ്ങളോട് ബഹുമാനം പുലർത്തുന്നവളും എല്ലാ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പരിചയസമ്പത്തുള്ളവളും തന്റെ സാമൂഹിക കർത്തവ്യങ്ങൾ നിർവ്വഹിക്കുവാൻ അറിയുന്നവളുമായിരിക്കണം. ദിവ്യപരിവേഷമുള്ള പെൺകുട്ടികൾ പണം മിതമായി ചിലവാക്കുകയും ലക്ഷ്മീദേവിയെ പോലെ തന്റെ കുടുംബത്തിന്റെ സാമ്പത്തികവശത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. അവളുടെ ശബ്ദം സരസ്വതീദേവിയെ പോലെ മധുരവും നിർമ്മലവും പാർവതീദേവിയെ പോലെ തന്റെ പുരുഷനായി തന്നെ സമർപ്പിക്കുകയും ചെയ്യും. എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മുക്തയും സൗന്ദര്യവതിയുമായിരിക്കുന്നതിനൊപ്പം തന്നെ ഒരു മന്ത്രിയെപ്പോലെ സ്വജനങ്ങളെ ഉപദേശിക്കുകയും തന്റെ സാമ്രാജ്യമെന്നതുപോലെ സംരക്ഷിക്കുകയും ചെയ്യും.
സഹോദരങ്ങളോടൊപ്പം വളർന്ന പെൺകുട്ടി ഭൂമിയെ പോലെ ക്ഷമയുണ്ടായിരിക്കുകയും കുട്ടികളോട് നന്നായി ഇടപഴകുകയും പങ്ക് വെയ്ക്കുന്നതിൽ മടിയില്ലാതിരിക്കുകയും ബന്ധങ്ങളെ സംരക്ഷിക്കുകയും ചെയ്യും. പ്രണയത്തിനും സ്നേഹബന്ധത്തിനും വേണ്ടിയുള്ള തന്റെ ഇച്ഛയെക്കുറിച്ച് തികഞ്ഞ അറിവുള്ള പെൺകുട്ടി അവളുടെ ആകർഷകത്വത്തിനുള്ള ആരാധന അർഹിക്കുന്നു. മുതിർന്നവരോട് ബഹുമാനമുള്ളവളും അവരുടെ ഉപദേശം തേടുന്നവളും തന്റെയും തന്റെ കുടുംബത്തിന്റെയും ക്ഷേമത്തിനായി അവരുടെ ജ്ഞാനം വിലപ്പെട്ടതായി കരുതുന്നവളുമായിരിക്കണം. സ്നേഹത്തിലേയ്ക്കുള്ള വഴി വായിലൂടെയാണെന്നൊരു ചൊല്ലുണ്ട്. രുചികരമായ ഭക്ഷണം സ്നേഹപൂർവം ഊട്ടുന്ന ഭാര്യ ഒട്ടുമിക്ക പുരുഷനും സന്തോഷം പ്രദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ, പാചകനൈപുണ്യം നേടിയവളും വിശക്കുന്നവരെ ഊട്ടുന്നതിൽ താല്പര്യം പ്രകടിപ്പിക്കുന്നവളുമായാൽ അതിവിശിഷ്ടമാണ്. വളരെ ബുദ്ധിമുട്ടേറിയ സമയങ്ങളിലും ഊർജ്ജസ്വലയും ധൈര്യം കൈവിടാത്തവളുമായിരിക്കണം. തന്റെ സ്നേഹവും പിന്തുണയും നല്കി, കഷ്ടപ്പാടിന്റെ ഇരുട്ടിൽ നിന്നും തന്റെ കുടുംബത്തെ പ്രത്യാശയുടെ വെളിച്ചത്തിലേയ്ക്ക് നയിക്കുവാൻ അവൾക്ക് സാധിക്കും. മേൽ പറഞ്ഞ ലക്ഷണങ്ങൾ മുഴുവനും ഒത്തില്ലെങ്കിലും ഏറെക്കുറെയൊക്കെ ഉള്ള പെൺകുട്ടിയാണെങ്കിൽ ജീവിതം സ്വർഗ്ഗതുല്യമായിരിക്കും എന്നതിൽ സംശയമില്ല.