സ്‌പോട്‌സ് ഡെസ്‌ക്
ആൻറിഗ്വ: ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനു മുന്നിൽ ആതിഥേയരായ വിൻഡീസ് ഇടറി വീണു. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച നായകൻ വിരാട് കോഹ്ലിയുടെയും മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ ആർ. അശ്വിന്റെയും മികവിൽ എട്ടിന് 566 റൺസെന്ന നിലയിൽ ഇന്നിങ്‌സ് ഡിക്‌ളയർ ചെയ്ത ഇന്ത്യക്കെതിരെ രണ്ടിനിങ്ങ്‌സിലും ബാറ്റിങ് തകർച്ചയെ നേരിട്ട വിൻഡീസ് ഇന്ത്യൻ സ്‌കോറിനു 92 റൺസ് പിന്നിൽ വച്ച് കീഴടങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 243 റണ്ണെടുത്ത വിൻഡിസ് രണ്ടാം ഇന്നിങ്‌സിൽ അശ്വിന്റെ ഏറിൽ കുടുങ്ങി 231 റണ്ണിനു പുറത്തായി.
മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആതിഥേയർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തിൽനിന്ന് 476 റൺസ് ദൂരം. മുൻനിരക്കാരായ രാജേന്ദ്ര ചന്ദ്രിക (16), ദേവേന്ദ്ര ബിഷു (12), ഡാരൻ ബ്രാവോ (11) എന്നിവർ ഒന്നിനു പിന്നാലെ ഒന്നായി പുറത്തായതോടെ സമ്മർദത്തിലായ വിൻഡീസിനായി ഓപണർ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ഉജ്ജ്വല ചെറുത്തുനിൽപാണ് നടത്തുന്നത്. 141 പന്ത് നേരിട്ട് 46 റൺസുമായി ബ്രാത്വെയ്റ്റ് മാത്രമാണ് പിടിച്ചു നിന്നത്. റൺസൊന്നുമെടുക്കാതെ മർലോൺ സാമുവൽസാണ് മറുതലക്കൽ. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അമിത് മിശ്രക്കായിരുന്നു ഒരു വിക്കറ്റ്.
രണ്ടാം ദിനത്തിൽ അശ്വിന്റെ സെഞ്ച്വറിയും (113) അമിത് മിശ്രയുടെ അർധസെഞ്ച്വറിയും (53) പിറന്നതിനു പിന്നാലെയാണ് കോഹ്ലി ഡിക്‌ളറേഷൻ പ്രഖ്യാപിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച വിൻഡീസ് 31ന് ഒന്ന് എന്നനിലയിലാണ് വെള്ളിയാഴ്ച ഗ്രൗണ്ട് വിട്ടത്. 15ാം ഓവറിൽ ചന്ദ്രികയെ ഷമി പുറത്താക്കുകയായിരുന്നു. മൂന്നാം ദിനം കളി പുനരാരംഭിച്ച ആതിഥേയർക്കുമേൽ പേസർമാരെ ഉപയോഗിച്ചാണ് കോഹ്ലി കളി നിയന്ത്രിച്ചത്.