കൂട്ടധര്‍ണ്ണ 2ന്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍  നല്‍കുന്നതില്‍ വീഴ്ചവരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ദുരിതബാധിതര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെയും കാസര്‍ഗോഡ് ജനശ്രീ സുസ്ഥിര വികസന മിഷന്‍ നടത്തിവന്ന സമരങ്ങളുടെ ഭാഗമായി നവംബര്‍ 2ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തും.

ജനശ്രീമിഷന്റെ സംസ്ഥാന ചെയര്‍മാനും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍ഗോഡ് ജനശ്രീ ജില്ലാ ചെയര്‍മാന്‍ നീലകണ്ഠന്‍,ഹക്കിംകുന്നേല്‍, ബിഎസ് ബാലചന്ദ്രന്‍ എന്നിവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹിക സംഘടനകളും ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും ധര്‍ണ്ണയില്‍ പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുക, എയിംസ് കാസര്‍ഗോഡ് സ്ഥാപിക്കുക എന്നിവകൂടി ഉന്നയിച്ചാണ് കാസര്‍ഗോഡ് ജനശ്രീ മിഷന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തുന്നത്.
———–

Top