മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കസിനോയില്‍ കൊള്ളനടത്താനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 34 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഒരാളാണ് അക്രമം നടത്തിയതെന്നാണ് സൂചന.
അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങള് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
54 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍. കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം തീകൊളുത്തി മരിച്ചതെന്നാണ് സൂചന. കാസിനോക്ക് അടുത്തുള്ള ഹോട്ടലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കാസിനോ മേശകള്‍ക്ക് അക്രമി തീയിട്ടതിനെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചാണ് അധികം പേരും മരിച്ചത്. ആരെയും വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചില്ലെന്നും പൊലീസ് പറഞ്ഞു.